Categories

ഭോപ്പാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ്ജ്

ഭോപ്പാല്‍: ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍ നടത്തിയ ട്രെയിന്‍ തടയല്‍ സമരത്തിന് നേരെ പോലീസ് ലാത്തിവീശി. ലാത്തിചാര്‍ജ്ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.  27 വയസ്സുള്ള ഭോപ്പാല്‍ സമര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാവുന്നത്.

ഇകരകളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ട്രെയിന്‍ തടയല്‍ സമരത്തിന് സമര സമിതി ആഹ്വാനം ചെയ്തത്. ഭോപ്പാലിലൂടെ കടന്നുപോകുന്ന പ്രധാന റെയില്‍വെ ലൈന്‍ തടഞ്ഞാണ് സമരം നടത്തിയത്. സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ചില സാമൂഹിക വിരുദ്ധര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതായി ആരോപണമുണ്ട്. ഇതെ തുടര്‍ന്നാണ് തങ്ങള്‍ ലാത്തി വീശിയതെന്ന് പോലീസ് വിശദീകരിക്കുന്നു.

എന്നാല്‍ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നുവെന്നും ഇതിനുള്ള തിരിച്ചടിയെന്നോണം പോലീസിന് നേരെ കല്ലേറുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

‘ സമരത്തിനിടെ കോലം കത്തിക്കുകയായിരുന്ന ഒരു സംഘം സ്ത്രീകള്‍ക്കെതിരെയാണ് പോലീസ് ലാത്തി വീശിയത്. ഇതില്‍ ക്ഷുഭിതരായ പുരുഷന്‍മാര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പോലീസ് ജീപ്പ് അഗ്നിക്കിരയാക്കി’- ഭോപ്പാലിലെ ആക്ടിവിസ്റ്റ് രചനാ ഗിന്‍ഗ്ര വ്യക്തമാക്കി.

സ്ഥലത്തെത്തിയ ഇ.ടി.വി ന്യൂസിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതായും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

വാതക ദുരന്തത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ കൃത്യത വരുത്തണമെന്നും നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇരകള്‍ സമരം നടത്തിയത്.

ഭോപ്പാല്‍: നഷ്ടപരിഹാരം നല്‍കേണ്ടത് നികുതിപ്പണം കൊണ്ടോ?

രക്തക്കറ മായാതെ ദുരന്തഭൂമി

മറക്കുകവയ്യ

‘ഞങ്ങള്‍ സ്മാരകങ്ങളാണ്’ കേന്ദ്രമന്ത്രിയോട് ഭോപ്പാലിലെ ഇരകള്


Malayalam News

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.