എഡിറ്റര്‍
എഡിറ്റര്‍
റോഡിനു നടുവിലെ പശുവിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
എഡിറ്റര്‍
Saturday 3rd June 2017 4:47pm

 

ബല്‍റാംപൂര്‍: റോഡിനു നടുവിലുണ്ടായിരുന്ന പശുവിനെ രക്ഷിക്കാനായി വെട്ടിച്ച പൊലീസ് ജീപ്പ്ഇടിച്ച് സ്ത്രീ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് സംഭവം. ഉഷ ദേവിയാണ് (60) പൊലീസ്‌കണ്‍ട്രോള്‍ റൂം വാഹനം ഇടിച്ച് കൊല്ലപ്പെട്ടത്.

ഉഷാ ദേവിയുടെ പേരക്കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്. റോഡിനു നടുവില്‍ പശുവിനെ കണ്ടപ്പോള്‍ അപകടമൊഴിവാക്കാനായി ജീപ്പ് വെട്ടിച്ച ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് അറിയുന്നത്.


Also Read: ‘ഒന്ന് രണ്ട് മൂന്ന്… സംഘികളേ എണ്ണിക്കോ; ‘ മലപ്പുറത്ത് നോമ്പുകാലത്ത് ഹോട്ടലുകള്‍ തുറക്കാറില്ലെന്ന പ്രചരണത്തെ തെളിവോടെ പൊളിച്ചടുക്കി മലപ്പുറംകാരന്റെ വീഡിയോ


ബല്‍റാംപൂരിലെ ഹാരിയ തെരുവിലാണ് സംഭവം ഉണ്ടായത്. അപകടസ്ഥലത്ത് വെച്ച് തന്നെ ഉഷ ദേവി കൊല്ലപ്പെട്ടു. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടും നാലും വയസുള്ള കുട്ടികള്‍ക്കും മറ്റൊരാള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. കണ്‍ട്രോള്‍ റൂം വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisement