Categories

മണക്കാട് പോലീസ് ജീപ്പിടിച്ച് രണ്ട് പേര്‍ മരിച്ചു

police

തിരുവന്തപുരം: മണക്കാട് പോലീസ് ജീപ്പിടിച്ച് രണ്ട് പേര്‍ മരിച്ചു. പോലിസിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടെന്നാരോപിച്ച്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.

തിരുവന്തപുരം വെങ്ങാനൂര്‍ സ്വദേശികളായ പ്രശാന്ത്, ഉണ്ണി എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ടയാളെ പോലിസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതില്‍ രോഷാകുലരായ നാട്ടുകാര്‍ മരിച്ചവരിലൊരാളുടെ മൃതദേഹവുമായാണ് റോഡ് ഉപരോധിച്ചത്.

ഇപ്പോള്‍ സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഉണ്ട്. പോലീസ് ഉദ്യോഗസ്ഥരുമായി നാട്ടുകാര്‍ വാക്തര്‍ക്കത്തിലേര്‍പ്പെട്ടത് പ്രദേശത്ത് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.

എന്നാല്‍ പോലീസുകാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല അപകട കാരണം എന്നാണ് പോലീസ് വിശദീകരണം.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Tagged with: