കൊയിലാണ്ടി: കോഴിക്കോട് ജില്ലയില്‍ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനുസമീപം പോലീസ് ജീപ്പ് മറിഞ്ഞ് അഡീഷണല്‍ എസ്. ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് പരിക്ക്. കൊയിലാണ്ടി സ്റ്റേഷനില്‍ നിന്ന് പൂക്കാട് ഭാഗത്തേക്ക് പോകുമ്പോഴാണ് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ജീപ്പ് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞത്.

പോലീസുകാരെ കൊയിലാണ്ടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.