തിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ നടപടി അത്യന്തം നാണക്കേടുണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വരമ്പത്ത് കൂലി നയമാണ് ഇപ്പോള്‍ സംസ്ഥാനത്തെന്നും അദ്ദേഹം ആരോപിച്ചു. ഭരണകര്‍ത്താക്കള്‍ മിതത്വവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും മുഖ്യമന്ത്രിയുടെ ‘കടക്ക് പുറത്ത്’ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി പറഞ്ഞു.


Also Read:അജു വര്‍ഗീസിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി


ഒരോരുത്തരുടെയും സ്വഭാവത്തില്‍ പ്രത്യേകതകളുണ്ട്. ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. സംഘര്‍ഷം തടയുന്നതില്‍ പൊലീസ് പരാജയപ്പെടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നടന്ന സമാധാനയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയര്‍ത്തു സംസാരിച്ച മുഖ്യമന്ത്രിയുടെ നടപടി അനാവശ്യമാണെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. കേരള പത്ര പ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ അപലപിച്ചിരുന്നു.