തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്, ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയെ പോലീസ് ചോദ്യം ചെയ്തു. തിരുവന്തപുരം കിംസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്ന പിള്ളയെ ജയില്‍ സൂപ്രണ്ടിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഡി.വൈ.എസ്.പി.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

അക്രമത്തിനിരയായ അദ്ധ്യാപകന്‍ കൃഷ്ണകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബാലകൃഷ്ണപിള്ളയെ ചോദ്യം ചെയ്തത്. സ്വന്തം കാറില്‍ പോകുമ്പോല്‍ നാല് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നെന്നും സ്‌ക്കൂള്‍ മാനേജ് മെന്റിനും ബാലകൃഷ്ണപിള്ളയ്ക്കും തന്നോട് വിരോധമുണ്ടായിരുന്നെന്നും അദ്ധ്യാപകന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിള്ളയെ ചോദ്യം ചെയ്തത്.

Subscribe Us: