Administrator
Administrator
വാളകം ആക്രമണം: തനിക്ക് ബന്ധമില്ലെന്ന് പിളള
Administrator
Tuesday 4th October 2011 10:16pm

തിരുവനന്തപുരം: വാളകത്ത് അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധമില്ലെന്ന് മുന്‍മന്ത്രി ബാലകൃഷ്ണപിള്ള. കേസ് സംബന്ധിച്ച് അന്വേഷണം നടത്തുന്ന് സംഘത്തിന് നല്‍കിയ മൊഴിയിലാണ് പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

കുറ്റക്കാരെ കണ്ടെത്തേണ്ടെന്ന് തന്റെ കൂടി ആവശ്യമാണെന്ന് പറഞ്ഞ പിള്ള അദ്ധ്യാപകന്റെ കുടുംബവുമായി വര്‍ഷങ്ങളോളം ബന്ധമുണ്ടെന്ന്് സമ്മതിച്ചു. അദ്ധ്യാപകനുമായി മുന്‍പ് തര്‍ക്കമുണ്ടായിട്ടുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോട് വൈരാഗ്യമില്ലെന്നും അക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതതെന്നും പിള്ള മൊഴി നല്‍കി.

സത്യം പുറത്ത്് വരാന്‍ ഏത് തരത്തിലും സഹായിക്കുമെന്നും പിള്ള പറഞ്ഞു.
തിരുവന്തപുരം കിംസ് ആശുപത്രിയില്‍ ഐ.സി.യുവില്‍ കഴിയുന്ന പിള്ളയെ ജയില്‍ സൂപ്രണ്ടിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഡി.വൈ.എസ്.പി.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

സ്വന്തം കാറില്‍ പോകുമ്പോല്‍ നാല് പേരാല്‍ ആക്രമിക്കപ്പെടുകയായിരുന്നെന്നും സ്‌ക്കൂള്‍ മാനേജ് മെന്റിനും ബാലകൃഷ്ണപിള്ളയ്ക്കും തന്നോട് വിരോധമുണ്ടായിരുന്നെന്നും അദ്ധ്യാപകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിള്ളയെ ചോദ്യം ചെയ്തത്.

Advertisement