Administrator
Administrator
ലോട്ടറി: രേഖകള്‍ പോലീസ് സി.ബി.ഐക്ക് കൈമാറി
Administrator
Friday 5th August 2011 5:26pm

john kennadyതിരുവനന്തപുരം: ലോട്ടറി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പോലീസ് സി.ബി.ഐയ്ക്ക് കൈമാറി. വില്‍പ്പന നികുതി വെട്ടിച്ച് കേരളത്തിലേക്ക് ലോട്ടറി കടത്തിയതും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസിന് തീവെച്ചതും ഉള്‍പ്പെടെ 32 കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്.

പോലീസില്‍ നിന്നും ശേഖരിച്ച് വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വെവ്വേറെ തന്നെ അന്വേഷിക്കാനാണ് സി.ബി.ഐയുടെ തീരുമാനം. സി.ബി.ഐ കൊച്ചി തിരുവനന്തപുരം യൂണിറ്റുകളായിരിക്കും കേസന്വേഷണം നടത്തുക.

ഓരോ ജില്ലയിലേയും കേസുകള്‍ വെവ്വേറെ അന്വേഷിക്കാനാണ് തീരുമാനം. പാലക്കാട് കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയുന്നത്. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ കൊച്ചിയില്‍ എത്തി ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കും.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍, ബന്ധുവും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉടമയുമായ ജോണ്‍ കെന്നഡി എന്നിവരാണ് ഭൂരിഭാഗം കേസിലെയും പ്രതികള്‍. സംസ്ഥാനത്തെ ലോട്ടറി തട്ടിപ്പ് കേസുകള്‍ സിബിഐക്ക് വിട്ട് കൊണ്ട് കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

Advertisement