Categories

അറസ്റ്റു ചെയ്യുന്നതിന് പകരം വെടിവെച്ചു: പി ബിജു സംസാരിക്കുന്നു

p-biju

നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് വിവാദമായിരിക്കയാണ്. കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ളയുടെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നാല് റൗണ്ടാണ് വെടിയുതിര്‍ത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്ന് പോലീസ് പറയുന്നുവെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ തോക്ക് ചൂണ്ടി വെടിവെക്കുന്നതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

വെടിവെപ്പ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ ലംഘിച്ചതായാണ് ദൃക്‌സാക്ഷികളും സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് പോകാന്‍ സംവിധാനമുണ്ടായിട്ടും അത് ചെയ്യാതെ പെട്ടെന്ന് തന്നെ വെടിവെപ്പ് നടത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. വിദ്യാര്‍ത്ഥി സമരം അക്രമാസക്തമാകുന്നത് കേരളത്തില്‍ ഇതാദ്യമല്ല. അതു തന്നെ വെടിവെക്കാന്‍ തക്ക സംഘര്‍ഷം അവിടെ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുമാണ്.

വെടിവെപ്പ് നടത്തിയ രാധാകൃഷ്ണപ്പിള്ളക്കെതിരെ നേരത്തെ തന്നെ പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഐസ്‌ക്രീം കേസ് അന്വേഷണ ചുമതലയിലുണ്ടായിരുന്ന ജെയ്‌സണ്‍ കെ എബ്രഹാമിനെ സ്ഥലം മാറ്റിയാണ് രാധാകൃഷ്ണപ്പിള്ളയെ ഇവിടെ നിയമിച്ചത്. ഭരണകക്ഷിക്ക് സ്വാധീനിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരാണ് ഇങ്ങിനെ നിയമിക്കപ്പെട്ടതെന്ന് ആരോപണമുണ്ടായിരുന്നു.

അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി ബിജു സമരത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും ഡൂള്‍ന്യൂസ് പ്രതിനിധികളുമായി സംസാരിക്കുന്നു.

കോളജിന് മുന്നില്‍ സംഭവിച്ചതെന്താണ്?
കഴിഞ്ഞ ഒന്നര മാസമായി കോഴിക്കോട് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സമരത്തിന് ആധാരമായ വിഷയം 2009ല്‍ 22787 ാം റാങ്കുകാരനെ ഗവണ്‍മെന്റ് എഞ്ചിനീറിങ് കോളജില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്. കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിങ് കോളജുകളിലൊന്നായ കോഴിക്കോട് എഞ്ചിനീയറിങ് കോളജില്‍ സര്‍ക്കാറിന്റെ തെറ്റായ ഉത്തരവിനെതിരെയാണ് സമരം. ജനാധിപത്യ രീതിയിലാണ് സമരം നടക്കുന്നത്. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. ആ സമരത്തിന്റെ ഭാഗമായാണ് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയും കോളജ് ഉപരോധിക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. 150 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇന്ന് സമരത്തിനുണ്ടായിരുന്നത്.

സാധാരണ ഉപരോധം പ്രഖ്യാപിച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണ് ചെയ്യാറ്. ഞങ്ങള്‍ ഇവിടെ സമരം ചെയ്യുമ്പോള്‍ പോലീസ് കോളജിന്റെ പിറകിലൂടെ വിദ്യാര്‍ത്ഥികളെ കയറ്റുകയായിരുന്നു. ഈ വിഷയത്തില്‍ പോലീസുമായി സംസാരിച്ചു തുടങ്ങിയ ഉടന്‍ തങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടാവുകയായിരുന്നു. സാധാരണ ഉപയോഗിക്കാറുള്ള ജലപീരങ്കിയോ ബാരിക്കേഡോ ഇവിടെ ഉപയോഗിക്കപ്പെട്ടില്ല. ഞങ്ങള്‍ നേരത്തെ പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച സമരത്തെ നേരിടുന്ന രീതിയല്ല ഇവിടെ കണ്ടത്.

സാധാരണ ഗതിയില്‍ നേരത്തെ മാര്‍ച്ച് പ്രഖ്യാപിച്ചാല്‍ ഒരു ബാരിക്കേഡെങ്കിലും പോലീസ് നിരത്തും. സമരം നടക്കുമ്പോള്‍ ഞങ്ങള്‍ 70 ഓളം പേര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. 80 ഓളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. സ്വാഭാവികമായും ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ കഴിയുമായിരുന്നു. വേണമെങ്കില്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റാമായിരുന്നു. എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഭീകരമായി ലാത്തി ചാര്‍ജ് നടത്തുകയാണ് പോലീസ് ചെയ്തത്. സാധാരണഗതിയില്‍ ക്യാംപിലെ പോലീസുകാരാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ നേരിടാന്‍ നിയോഗിക്കപ്പെടാറ്. എന്നാല്‍ ഇവിടെ അങ്ങിനെയല്ലായിരുന്നു. എസ്.ഐ, സി.ഐ തുടങ്ങി പോലീസ് ഉദ്യാഗസ്ഥരാണ് ഞങ്ങളെ നേരിട്ടത്.

സര്‍ക്കാര്‍ ഒരു നിയമവിരുദ്ധ ഉത്തരവിറക്കുക, പ്രശസ്തമായ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജ് രണ്ടരമാസം അടച്ചിടുന്ന സാഹചര്യമുണ്ടാവുക, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി നേരിടുക എന്നതാണ് ഇവിടെയുണ്ടായ സ്ഥിതി.

ഞങ്ങള്‍ പ്രകോപനമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്ത് പ്രകോപനമുണ്ടാക്കിയാലും തങ്ങള്‍ ചുരുക്കം ചിലര്‍ മാത്രമേ അവിടെയുള്ളൂ. ബാരിക്കേഡോ ജലപീരങ്കിയോ അവിടെ ഉപയോഗിക്കപ്പെട്ടിട്ടില്ല. ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാവുന്നതേയുണ്ടായിരുന്നുള്ളൂ. ഒന്നരമാസമായി സമരത്തിലുള്ള വിഷയമാണിത്.

sfi-students

പോലീസ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിക്കാന്‍ കാരണം?

സര്‍ക്കാറിന് ഒരു നിയമവും ബാധകമല്ല എന്നുള്ളതാണ് സ്ഥിതി. നിയമവിരുദ്ധമായ ഉത്തരവിറക്കിയ സര്‍ക്കാര്‍ അതിനെതിരെ സമരം ചെയ്യുന്നവെരെ പോലീസിനെ ഉപയോഗിച്ച് ആക്രമിക്കുകയാണ് ചെയ്യുന്നത്. 150 ഓളം പേര്‍ വരുന്ന സമരസംഘത്തെ പോലീസ് ഇങ്ങിനെയാണോ നേരിടേണ്ടത്. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഭീതിയുണ്ടാക്കി സമരം അവസാനിപ്പിക്കാനാണ് നീക്കം. അത് നടക്കില്ല.

വെടിവെപ്പ് നടത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഇത്തരത്തില്‍ ഇടപെടാന്‍ കാരണം? അദ്ദേഹത്തിന് ഇതില്‍ പ്രത്യേക താല്‍പര്യമുണ്ടോ?

പോലീസ് ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യമുണ്ട്. നടക്കാവ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. അല്ലാതെ ഇത്രയും ചെറിയ സംഘമായ ഞങ്ങളെ ഇങ്ങിനെ അക്രമിക്കാന്‍ ധൈര്യം ലഭിക്കുമായിരിന്നില്ല. ഒന്നാമതായി ഞങ്ങളുടെ നമ്പര്‍ വളരെ ചെറുതാണ്. ആയിരമോ പതിനായിരമോ ഉണ്ടെങ്കില്‍ പ്രശ്മമില്ല. സമരത്തെ എങ്ങിനെയും നേരിടാം, തന്നെ സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളുമെന്ന ബോധ്യമാണത്. ധാര്‍ഷ്ഠ്യമാണ്.

എല്ലാവര്‍ക്കും അറിയാമത്. ഒരു എ.സിക്ക് നൂറ് പേര്‍ വരുന്ന സമര സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ സ്വന്തം നിലയില്‍ കഴിയില്ല. അതിന് മുകളില്‍ നിന്ന് പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുണ്ടാവും. എസ്.എഫ്്.ഐ ഭീകര സംഘടനയൊന്നുമല്ലല്ലോ… ഞങ്ങള്‍ ഇതിന് മുമ്പും സമരം ചെയ്തിട്ടുണ്ടല്ലോ…സര്‍ക്കാറും യു.ഡി.എഫും ഇതിന് മറുപടി പറയേണ്ടി വരും. ഇത്തരം വെടിവെപ്പ് കൊണ്ടൊന്നും എസ്.എഫ്.ഐയുടെ സമരത്തെ തകര്‍ക്കാന്‍ കഴിയില്ല. വരും ദിവസങ്ങളില്‍ സംഘടനയും ഇടതുപക്ഷ യുവജയ സംഘടനകളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരും. ഐ.പി.എസ് കാഡറിലുള്ളവര്‍ പോലും ഇത്തരത്തില്‍ സാധാരണ ചെയ്യാറില്ല.ഇത് ഉമ്മന്‍ചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ധൈര്യമാണ്. കുട്ടികളെ പേടിപ്പിക്കുകയാണ്.

നാളെ നിയമസഭയായത് കൊണ്ട് വിദ്യാര്‍ത്ഥികളെ ഉടന്‍ ഇറക്കിവിടണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. സൂപ്രണ്ട് ഇതിനായി ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായ നിലപാടാണിത്. അധികാരത്തിലിരിക്കുമ്പോള്‍ എന്തും ചെയ്യാമെന്നുള്ള നിലപാടാണിത്. സര്‍ക്കാറിന് ഇതില്‍ നിന്ന് പിന്‍മാറേണ്ടി വരും. പിന്‍മാറുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും. പിന്‍മാറുന്ന പ്രശ്‌നമില്ല. പി.ടി തോമസിന്റെ പി.എ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അവര്‍ തീര്‍ക്കേണ്ട പ്രശ്‌നമാണ്. അതിന് വേണ്ടി നിയമവിരുദ്ധമായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കില്ല. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ പിന്‍വാങ്ങേണ്ടി വരും. ഇത്തരം ഭീഷണിക്കു മുമ്പില്‍ വഴങ്ങിക്കൊടുത്താല്‍ അത് ഭാവിയില്‍ വലിയ അപകടമുണ്ടാക്കും.

18 Responses to “അറസ്റ്റു ചെയ്യുന്നതിന് പകരം വെടിവെച്ചു: പി ബിജു സംസാരിക്കുന്നു”

 1. faisal

  വെറുതെ അടി വാങ്ങിക്കൂട്ടി ജീവിതം കളയേണ്ട മക്കളെ !!!

 2. Manojkumar.R

  എന്തൊക്കെ ന്യായവാദങ്ങള്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇത്ര നിഷ്ടൂരമായി വെടിവെച്ചത് ഒരു കണക്കിനും അംഗീകരിക്കാനാകില്ല!ബന്ധപ്പെട്ട അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 3. J.S. ERNAKULAM

  പോലീസിനു നേരെ കല്ലെറിയുകയും, തെറി വിളിക്കുകയും
  ചെയ്യുന്ന രംഗങ്ങള്‍ ടി വി ചാനലുകളില്‍ കണ്ടു.
  അവരൊക്കെ ആരാണ് നേതാവേ?????
  ബിജുവിന് അറിയില്ലേ പോലീസ് മന്ത്രി ചാണ്ടി യാണ്,
  കുഞ്ഞാലി കുട്ടി അല്ല,
  എല്ലാം എന്തിനാണ് കുഞ്ഞാലി കുട്ടി യുടെ അക്കൗണ്ട്‌ടില്‍ കൊടുക്കുന്നത്????/
  രേജീനയും,രൌഫും, തികയാത്തത് കൊണ്ടാണോ ഈ സംഭവവും കുഞ്ഞാലി കുട്ടി ക്ക് കൊടുക്കുന്നത്?????
  സ്വശ്രയ പ്രശ്നം പോലെ
  ഇതും ചായ കോപ്പയിലെ കൊടും കാറ്റാണോ????
  ഒരു കാര്യം എനിക്ക് മനസ്സിലായി,
  കേരളത്തിലെ പോലീസ്കാര്‍ അല്ല സിവില്‍ സര്‍ജന്മാര്‍
  ബുദ്ധി പരമായി മാത്രമല്ല,
  കായിക മായും ജനങ്ങളെ നേരിടാന്‍ തയ്യാറാണെന്ന്……..

 4. Asees

  മുമ്പ് സിന്ധു ജോയ് തല്ലു മേടിക്കുന്ന ഫോട്ടോ ഇങ്ങനെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു , അവസാനം പുറത്താക്കി , രാജി വെച്ച് .ബിജുവിന്റെ അവസ്ഥയും എതാകുമോ?

 5. rajesh

  കുഞ്ഞാലികുട്ടിയെപ്പോലെയുള്ള ക്രിമനലുകള്‍ ഭരണത്തിലുരുന്നാല്‍ നാട് കുട്ടിച്ചോരാവും

 6. vijesh.tp

  whats going on in kerala

 7. anil

  SFI & DYFI കുഞ്ഞുങ്ങള്‍ എന്ത് ചെയ്താലും അടി ഉറപ്പാണ്‌ കൈയിലിരുപ്പ് കണ്ടാലറിയാം ഇവനൊക്കെ ഗുണ്ടകള്‍ ആണ് ഇന്നു ഇതിനു പ്രതിവിധി അടിയല്ല ഇടിച്ചു നെഞ്ചിന്‍ കുട് തകര്‍ക്കണം കഴിഞ്ഞ 5 കൊല്ലം നിദ്രയില്‍ ആയിരുന്നു ഇവന്മാരെല്ലാം വെറുതെ പിണറായ് വിജയന് നേതാവാകാന്‍ നിങ്ങള്‍ എന്തിനു അടി വാങ്ങണം കുഞ്ഞുഗലെ?

 8. Arunraj.AK

  ഒരു പ്രകൊപനവുമില്ലതെയനു ഉമ്മന്‍ ചാണ്ടിയുടെ പോലീസെ കേരളത്തിലെ വിദ്യാര്‍ഥി സമരത്തെ ചോരയില്‍ മുക്കി കൊള്ളാന്‍ ശ്രമിക്കുന്നത് ..

  1 – കോഴിക്കോട് ഗവന്മേന്ടു എഞ്ചിനീയറിംഗ് കോളേജ് ഇല്‍ അവസാനം പ്രവേശനം നേടിയ വിദ്യാര്‍ഥിയുടെ റാങ്ക് ൧൦൬൨ .. നിര്‍മല്‍ മാധവന്റെ റാങ്കു 20000 ത്തിനു മുകളില്‍.

  2 – സിവില്‍ എഞ്ചിനീയറിംഗ് രണ്ടാം സെമെസ്റ്ററില്‍ നിന്നും അയാള്‍ നേരെ ട്രന്സ്ഫ്ഫെര്‍ വാങ്ങി പോയത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് 5 ആം സെമെസ്റെരിലേക്ക് …

  3 – നിലവിലുള്ള നിയമപ്രകാരം മനഗുമെന്ടു സീറ്റില്‍ അഡ്മിഷന്‍ വാങ്ങിയ കുട്ടിക്ക് ഒരു കോളേജില്‍ നിന്നും മറ്റൊരു കല്ലെഗിലേക്ക് ട്രന്സ്ഫ്ഫെര്‍ വാങ്ങാന്‍ കഴിയില്ല .

  4 – നിയമസഭയില്‍ ഈ വിഷയം സംബന്ധിച്ച് ചോദിച്ച ടി വി .രാജേഷ്‌ എം .എല്‍ .ഏ ക്ക് കേരളത്തിലെ വിദ്യാഭാസ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി ” ഈ വിദ്യാര്‍ഥിയുടെ നിയമനം നടന്നത് ചട്ടം ലങ്ഘിച്ചാണ് എന്നാണ് “.

  പരസ്യമായി തോക്ക് ചൂണ്ടി വെല്ലു വിളി മുഴക്കിയ ആ സൈക്കിക്ക് അയ സര്‍വീസില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത് .. ഇത്തരം മാനസിക രോഗം ബാധിച്ച ക്രിമിനലുകളെ കയറൂരി വിട്ട ഉമ്മന്‍ ചാണ്ടി കേരളത്തിലെ ജനഗളോട് മാപ്പ് പറയണം …

 9. J.S. ERNAKULAM

  കയ്യാല പുറത്തിരിക്കുന്ന തേങ്ങ പോലുള്ള ഭരണം തട്ടി താഴെ ഇടാന്‍ നാലു മാസമായി ശ്രമിക്കുന്നു,
  പേടിക്കേണ്ട ഇനിയും സമയം ഉണ്ട്,
  കുട്ടികളെ പഠിക്കാന്‍ വിട്ടാല്‍ പഠിക്കാന്‍ പോവുക,
  പോന്നു മക്കളെ,
  നല്ല തല്ലു വീട്ടില്‍ നിന്നും കിട്ടാഞ്ഞിട്ടാണോ,
  പോലീസിന്റെ തല്ലു മേടിക്കുന്നത്,
  അതോ തല്ലു കൊള്ളാന്‍ വല്ല നേര്‍ച്ചയും ഉണ്ടോ?????
  arunraj >>>>>>>>>
  കല്ലേറ് കൊണ്ടാല്‍ ഏത് മനുഷ്യനും പ്രദികരിക്കും,
  അപ്പോള്‍ നീതി, ന്യായം.തത്വം,ചട്ടം ഒന്നും ആരും
  അത് ഏത് പോലീസ് കരനായാലും നോക്കില്ല,——-
  പ്രദികരണം മാനസിക രോഗമല്ല.
  സമരം കാമ്പസ്സുകളില്‍ ഒതുങ്ങി നില്‍ക്കണം.
  അല്ലെങ്കില്‍ ഹസാരെ മോഡല്‍ സമരം നടത്തികൂടെ????
  ഹോ അത് മറന്നു….
  നിരാഹാരം കിടന്നാല്‍ ഗ്യാസിന്റെ അസുഖം
  നേതാക്കള്‍ക്ക് ഉണ്ടാകുമല്ലോ അല്ലെ????

 10. Runcie

  തന്നെ തന്നെ, ഒരു പ്രകോപനവും ഇല്ലായിരുന്നു..കുറെ കൊച്ചു കല്ലുകള്‍ എടുത്തു എറിഞ്ഞു 36 ‘ക്രൂരന്മാരായ’ പോലീസുകാര്‍ക്ക് പരിക്ക് പറ്റിയത് ഒഴിച്ച് ….അരിയും തിന്നു ,ആശാരിച്ചിയെയും കടിച്ചിട്ടും പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെ..

 11. rajesh

  നിനക്കൊന്നും ഇത് കിട്ടിയാല്‍ പോര..കഴിഞ്ഞ നാലു മാസമായി സര്‍കാരിനെ തള്ളിയിടാന്‍ ഓരോ കാരണവും പറഞ്ഞു നേതാക്കന്‍ മാര്‍ ഇറക്കി വിടുന്നതആണ് ഇവന്മാരെ..ഉളുപ്പില്ലേ വല്ല ജോലിയും ചെയ്തു ജീവിച്ചൂടെ..കഴിഞ്ഞ അഞ്ചു വര്ഷം തീരെ കണ്ടില്ലല്ലോ..? വയനാട്ടില്‍ ഇഞ്ചി കൃഷിക്ക് പോയതായിരുന്നോ കുട്ടി സഖാവെ..?

 12. haroon perathil

  ഒരു വിദ്യാര്‍ഥി സമരം കൊണ്ട് വീണു പൂകുന്ന സര്‍ക്കാരാണോ ഇപ്പൊള്‍ കേരളത്തിലുള്ളത് അങ്ങിനെയങ്കില്‍ അതിനു എന്തോ kuyappam ഇല്ലെ ?പകല്‍ വെളിച്ചം പോലെ വ്യക്തമാണ് അഡ്മിഷന്‍ നിയമം ലങ്കിച്ചുല്ലതാണെന്നു ,പിന്നെ അതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഉന്നതു അല്ലെ നല്ലത്. sfi ക്കാര്‍ക്ക് അടി കിട്ടിയതില്‍ കൊതി കെറുവും പുലഭിയവും വിളിച്ചു പറയുന്ന ശുധാതമാക്കളെ ഒന്നോര്‍ക്കുക കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ sfi ക്ക് അതുല്യമായ സ്ഥാനമുണ്ട് ,അവര്‍ ചെയ്ത സമരവും വാങ്ങി കൂട്ടിയ അടിഉം തന്നെയാണ് ഇവിടെ കാണുന്ന പല നെട്ടതിന്റെയും പിന്നില്‍.ഇപ്പോയാതെ സ്വാശ്രയ കുതുകികള്‍ക്ക് അതൊന്നും മനസ്സിലാകില്ല.

 13. kaalabhairavan

  നിര്‍മ്മല്‍ മാധവന്‍ കേരളത്തിലെ ഒരു സര്‍ക്കാര്‍ കോളേജിലും പഠിക്കില്ല. കാരണം അയാള്‍ അതിനു യോഗ്യന്‍ അല്ല. പി ടി തോമസിന്റെ സില്‍ബന്ധി ആണ് എന്നത് കേരളത്തിലെ സര്‍ക്കാര്‍ എന്ജിനീയറിംഗ് കോളജില്‍ പഠിക്കാന്‍ ഉള്ള യോഗ്യത അല്ല.
  സമരം ചെയ്യാന്‍ കുട്ടികള്‍ പോകുന്നത് അടി കിട്ടിയേക്കാം എന്നാ ബോധ്യതോട് കൂടിയാണ്.
  കാരണം സമരക്കാര്‍ ചരിത്ര ബോധവും സാമൂഹ്യ ബോധവും ഉള്ള വിദ്യാര്‍ഥികള്‍ ആണ്. എത്രയോ രക്തരൂക്ഷിതവും അല്ലാത്തതും ആയ സമരങ്ങളുടെ തുടര്‍ച്ചയാണ് വിദ്യാഭ്യാസം ഉള്‍പ്പടെ പല മേഖലകളിലും നമ്മള്‍ ഇന്ന് അനുഭവിക്കുന്ന ആനുകൂല്യങ്ങളും സൌകര്യങ്ങളും എല്ലാം.

  ചിലര്‍, ചരിത്ര ബോധമില്ലാത്ത കഴുതകള്‍- ഇതൊക്കെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കും. നാളെ ഇതിന്റെയൊക്കെ ആനുകൂല്യം അനുഭവിക്കുകയും ചെയ്യും…

  ലാല്‍ സലാം.

 14. thandam

  കൊള്ളാം ബിജു …. നിങ്ങള്ക് വല്ല ജോലിക്കും പോയ്കൂടെ വയസു കുറെ യയിലേ എനിയെഗിലും നന്നാവാന്‍ നോക്കെ മോനേ ഈ അടിയും കിട്ടി നടക്കാതെ

 15. jam

  ഇവന്റെ ഒക്കെ അഹങ്കാരം കണ്ടാല്‍ അടിച്ചു അണപ്പല്ല് തെറിപ്പിക്കാന്‍ തോന്നാത്ത ആരുണ്ട് …പോലീസുകാരന് അഭിനന്ദനം

 16. shibu

  എന്താ പോലീസുകാര്‍ മനുഷ്യര്‍ അല്ലെ ..അവര്‍ക്ക് നേരെ എന്തും ചെയ്യാം ..തിരിച്ചടിച്ചാല്‍ …പുലിവാല്‍ ..ജനം തോല്‍പ്പിച്ച് വിട്ടവര്‍ അത് അങ്ങേകരിക്കണം ..ഈ മാതിരി പണിക്കു ഇറങ്ങിയാല്‍ വായില്‍ പല്ലുണ്ടാവില്ല …കേട്ടോട ……

 17. arundas

  സ്വന്തം കാര്യം വരുമ്പോള്‍ മാത്രം രാഷ്ട്രീയം പറയുകയും രാഷ്ട്രീയക്കാരുടെ പിന്നാലെ നടക്കുകയും ചെയ്യുന്ന കോപ്പന്മാര്‍ക്ക് സമരങ്ങളെ പുച്ചിയ്ക്കാനേ കഴിയൂ …….
  തെരുവില്‍ ഇറങ്ങി നേരിന് വേണ്ടി പോരാടാന്‍ ഇത്തിരി ചങ്കൂറ്റം വേണം ആരാഷ്ട്രീയക്കാരാ …..

 18. J.S. ERNAKULAM

  എസ എഫ് ഐ ക്കാര്‍ക്കെതിരെ റാഗിങ്ങിന് കേസ് കൊടുത്തത്

  കൊണ്ട് നിര്‍മല്‍ നെ പഠിപ്പിക്കില്ല എന്ന് ,

  നിര്‍മല്‍ മാത്രമല്ല അര്‍ഹത ഇല്ലാത്ത പലരും പല കോളേജില്‍

  പഠിക്കുന്നുണ്ട്, അവിടെയൊക്കെ എസ എഫ് ഐ ഉണ്ട്,

  അവരെയൊന്നും പുറത്താക്കാന്‍ എന്തുകൊണ്ട് എസ എഫ് ഐ

  സമരം ചെയ്യുന്നില്ല?????

  പോലീസിനു ലാത്തികൊടുതിരിക്കുന്നത് കുട്ടിയും കോലും

  കളിക്കാനല്ല, അത് എസ എഫ് ഐ യും, കെ എസ യു വും

  മനസ്സിലാക്കുന്നത്‌ നല്ലത്………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.