Categories

നിയമ ലംഘനം: അമീര്‍ഖാന് പിഴ

ബോളിവുഡ് താരങ്ങളുടെ പേരില്‍ നിയമ ലംഘനത്തിന് കേസുണ്ടാകുന്നത് ഇതാദ്യമല്ല. എന്നാല്‍ നിയമവ്യവസ്ഥയെ അങ്ങേയറ്റം ബഹുമാനിക്കുന്ന താരമായ അമീര്‍ഖാന്റെ പേരില്‍ ഇങ്ങനെയൊരു കേസുവരുന്നത് ആദ്യമായാണ്. ട്രാഫിക് നിയമ ലംഘനത്തിനാണ് അമീറിനെതിരെ കേസെടുത്തിരിക്കുന്നത്. തന്റെ തെറ്റിനു പിഴയായി നൂറു രൂപ അദ്ദേഹത്തിന് അടയ്‌ക്കേണ്ടി വന്നു.

മഹാരാഷ്ട്രയിലെ സട്ടാരയില്‍ ഒരു നോ എന്‍ട്രി സോണില്‍ കാര്‍ ഓടിച്ചുകയറ്റിയതിനാണ് ആമിറിന് പിഴ നല്‍കിയത്. ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം തന്റെ ബി എം ഡബ്ലിയുവില്‍ യാത്ര ചെയ്യവെയായിരുന്നു അമീറിന്റെ നിയമ ലംഘനം. പ്രവേശനം നിരോധിച്ചിരിക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചുകയറ്റിയത്. ഉടന്‍ തന്നെ ട്രാഫിക് പൊലീസുകാരന്‍ കാര്‍ തടഞ്ഞു.

അമിര്‍ഖാന്റെ ബോഡിഗാര്‍ഡ് ട്രാഫിക് പൊലീസുകാരനുമായി തര്‍ക്കമുണ്ടാക്കി. കാറിനുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ചലച്ചിത്രതാരമാണെന്നൊക്കെ ബോഡിഗാര്‍ഡ് വാദിച്ചുനോക്കി. എന്നാല്‍ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നായിരുന്നു ട്രാഫിക് പൊലീസുകാരന്റെ നിലപാട്. ബോഡിഗാര്‍ഡ് തര്‍ക്കിക്കാന്‍ തുടങ്ങിയതോടെ അമീര്‍ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടു. താന്‍ ചെയ്ത കുറ്റം സമ്മതിച്ച അമീര്‍ പിഴയൊടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.

പൊലീസുകാരന്‍ 100 രൂപ പിഴ ഇട്ടുകൊണ്ടുള്ള റെസിപ്റ്റ് അമിര്‍ഖാന് കൈമാറി. ഉടന്‍ തന്നെ അമീര്‍ പിഴ നല്‍കുകയും ചെയ്തു. സട്ടാരയില്‍ പവായ് നാക്ക ശിവാജി സ്റ്റാച്യുവിന് സമീപമായിരുന്നു സംഭവം.

One Response to “നിയമ ലംഘനം: അമീര്‍ഖാന് പിഴ”

  1. J.S. ERNAKULAM

    നികുതി വെട്ടിക്കുന്ന കേരളത്തിലെ സിനിമ പ്രവര്‍ത്തകര്‍ക്ക്
    ഇതൊരു പാടാമാകട്ടെ!!!!!!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.