തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് കണ്ടെന്ന ആരോപണമുന്നയിച്ച കോണ്‍ഗ്രസ് എം.പി കെ.സുധാകരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. കുറ്റകൃത്യം മറച്ചു വച്ചതിനെതിരെ ഐ.പി.സി 120, 202 വകുപ്പുകള്‍ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബാര്‍ലൈസന്‍സ് ലഭിക്കാനായി സുപ്രീംകോടതിയിലെ ഒരു ജഡ്ജി ബാര്‍ ഉടമകളില്‍ നിന്നും 21 ലക്ഷം രൂപാ കൈക്കൂലി വാങ്ങുന്നതിന് താന്‍ സാക്ഷിയാണെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ അനുകൂലവിധി പ്രസ്താവിക്കുന്നതിനായി 21 ലക്ഷം രൂപാ സുപ്രീംകോടതി ജഡ്ജി വാങ്ങുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും പ്രത്യേക ദൂതനെ അയച്ച് വീണ്ടുമൊരു 15 ലക്ഷംകൂടി ജഡ്ജി ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.