എഡിറ്റര്‍
എഡിറ്റര്‍
കിര്‍മാണി മനോജിനെ കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസിലെത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു
എഡിറ്റര്‍
Tuesday 19th June 2012 11:32am

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസിന്റെ പിടിയിലായ കിര്‍മാണി മനോജിനെ സി.പി.ഐ.എം കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുക്കാനുളള പോലീസിന്റെ ശ്രമം തടസപ്പെട്ടു.

കിര്‍മാണി മനോജിനേയും കൊണ്ട് ഏരിയാകമ്മിറ്റി ഓഫീസില്‍ തെളിവെടുപ്പിനെത്തുമെന്ന വിവരമറിഞ്ഞ വന്‍ ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചതാണ് തെളിവെടുപ്പ് മുടങ്ങാന്‍ കാരണം.

ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ തലശേരി ഡി.വൈ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് കിര്‍മാണി മനോജിനെ തെളിവെടുപ്പിന് എത്തിച്ചത്.

എന്നാല്‍ കമ്മിറ്റി ഓഫീസിലും പരിസരത്തുമായി നിരവധി ആളുകള്‍ നിരന്നതോടെ പോലീസിന് സ്ഥിതി നിയന്ത്രണവിധേയമല്ലാതാവും എന്ന്‌ തോന്നിയതിനാല്‍ കിര്‍മാണി മനോജിനേയും കൊണ്ട് അന്വേഷണ സംഘം മടങ്ങുകയായിരുന്നു.

Advertisement