എഡിറ്റര്‍
എഡിറ്റര്‍
പി. മോഹനനെ കാണാന്‍ പോലീസ് സഹായിച്ചിട്ടില്ല: കെ.കെ ലതിക എം.എല്‍.എ
എഡിറ്റര്‍
Thursday 7th November 2013 2:30pm

k-k-lathika

കോഴിക്കോട്:  ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് പി. മോഹനനെ കാണാന്‍ പോലീസ് സഹായിച്ചിട്ടില്ലെന്ന് ഭാര്യ കെ.കെ ലതിക എം.എല്‍.എ.

പി.മോഹനനെ റസ്‌റ്റോറന്റില്‍ വച്ച് കണ്ട സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കെ.കെ ലതിക വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

അസുഖമാണെന്നറിഞ്ഞത് കൊണ്ടാണ് മോഹനനെ കാണാന്‍ പോയതെന്നും ആരും വിളിച്ചതല്ല റസ്‌റ്റോറന്റിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ സ്വമേധയാ പോയതാണെന്നും ലതിക പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാനായാണ് പൊലീസ് പി. മോഹനനെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള സലാം റസ്റ്ററന്റില്‍ വെച്ച് കെ.കെ ലതികയെ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും പൊലീസ് അനുമതി നല്‍കി.

എ.ആര്‍ ക്യാമ്പിലെ പൊലീസാണ് മോഹനന്റെ കൂടെ ഉണ്ടായിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടിട്ടുണ്ട്. ഡി.ജി.പി. ബാലസുബ്രഹ്മണ്യത്തിനോട് എത്രയും വേഗം അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Advertisement