എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം:അന്വേഷണത്തിന് ഉത്തരവിട്ടു
എഡിറ്റര്‍
Saturday 18th January 2014 7:02am

sunanda

ന്യൂദല്‍ഹി:  കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.

സുനന്ദയുടെ മൃതദേഹം ഡല്‍ഹിയിലെ എയിംസ് ഹോസ്പറ്റലിലേക്ക് മാറ്റി. രാവിലെ പത്തു മണിയോടു കൂടി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയക്കും. ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല.

സുനന്ദയ്ക്ക്  ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നു. സുനന്ദയ്ക്ക് അസുഖമാണെന്നും ഈ സമയം അവള്‍ക്കൊപ്പെം ഉണ്ടാകുമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ശശി തരൂരിന്റെ തിരുവനന്തപുരത്തെ വസതിയ്ക്കും ഓഫീസിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ സുനന്ദയുടെ മരണം തന്നെ ഞെട്ടിച്ചുവെന്ന് പാക് മാധ്യമ പ്രവര്‍ത്തക  മെഹര്‍ തരാര്‍. ശശി  തരൂരും മെഹറുമായുള്ള ബന്ധത്തെക്കുറിച്ച സുനന്ദ ആരോപണമുന്നയിച്ചതും പിന്നീട് തിരുത്തിയതും ഏറെ വിവാദമായിരുന്നു.

ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ഇന്നലെ  രാത്രിയാണ് സുനന്ദയെ  മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement