എഡിറ്റര്‍
എഡിറ്റര്‍
മിഷേലിന്റെ മരണം: ആത്മഹത്യ തന്നെയെന്നുറച്ച് പൊലീസ്;കസ്റ്റഡിയിലുള്ള യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റംചുമത്തും
എഡിറ്റര്‍
Monday 13th March 2017 9:32pm

കൊച്ചി: സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. മിഷേലുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. മിഷേലിന്റെ അടുത്ത ബന്ധുവായ യുവാവ് രണ്ട് വര്‍ഷത്തോളമായി ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായും മൊഴി നല്‍കിയി്ട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുപ്പത്തിലെ അസ്വാരസ്യങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായാണ് വിവരം. മരണ ദിവസം, ചില തീരുമാനങ്ങള്‍ എടുത്തെന്നു മിഷേല്‍ പറഞ്ഞതായും എന്താണെന്നു തിങ്കളാഴ്ച്ച അറിയാമെന്നും പറഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവാവിന്റെ മൊഴിയില്‍ മേല്‍ പൊലീസിന്റെ അന്വേഷണം നടന്നു വരികയാണ്. തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കും.


Also Read:പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ദളിത് വിദ്യാത്ഥിനിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു 


മിഷേലിനെ കാണാതാകുന്നത് മാര്‍ച്ച് അഞ്ചിനായിരുന്നു. അതിന്റെ തലേദിവസം യുവാവ് മിഷേലിന്റെ ഫോണിലേക്ക് 57 മെസേജുകളയക്കുകയും നാല് തവണ കോള്‍ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ചാം തിയ്യതി 32 മെസേജും ആറു കോളും ചെയ്തതായി യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.

ഇയാള്‍ ഒരിക്കല്‍ മര്‍ദ്ദിച്ചതായും മിഷേലിന്റെ കൂട്ടുകാരി മൊഴി നല്‍കിയിട്ടുണ്ട്. അടുപ്പത്തിന്റെ പേരില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Advertisement