എഡിറ്റര്‍
എഡിറ്റര്‍
ഋഷിരാജ് സിങ്ങിനും ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ രൂക്ഷവിമര്‍ശം
എഡിറ്റര്‍
Tuesday 5th November 2013 7:03am

rishiraj-singh

തിരുവനന്തപുരം: വ്യാജ സി.ഡി റെയ്ഡുമായി ബന്ധപ്പെട്ട പരാതിയില്‍  ഡി.ജി.പിക്കും എ.ഡി.ജി.പി ##ഋഷിരാജ് സിങ്ങിനും പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ രൂക്ഷവിമര്‍ശനം.

വ്യാജ സീഡി റെയ്ഡുമായി ബന്ധപ്പെട്ട പരാതിയില്‍ പലവട്ടം വിശദീകരണം ആവശ്യപ്പെട്ടിട്ടും  ഋഷിരാജ് സിങ് വിശദീകരണം നല്‍കാത്തതിനാലാണ് വിമര്‍ശനം. ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അതോറിറ്റിയുടെ ഫുള്‍ക്വോറം യോഗത്തിലാണ് വിമര്‍ശനം.

2006 ലെ ഡീസി റെയ്ഡുകളുമായി ബന്ധപ്പെട്ട പരാതിയില്‍ ഋഷിരാജ് സിങ്ങിന് വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം അവസാനിച്ചിരുന്നു. അതോറിറ്റി മുമ്പാകെ ഹാജരായി നിലപാട് അറിയിക്കാത്ത സിങ്ങിന്റെ വാദം കേള്‍ക്കാതെ എക്‌സ്പാര്‍ട്ടിയായി കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു.

ഡി.ജി.പിയുടെ അപേക്ഷ പരിഗണിച്ച് ഋഷിരാജ്‌സിങ്ങിന് മൂന്നാമതും സമന്‍സ് അയച്ചിട്ടുണ്ട്. അതും പരിഗണിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഋഷിരാജ് സിങ്ങനെ ഉള്‍പ്പെടുത്താതെ കേസുമായി മുന്നോട്ട് പോകേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു.

ഇത്തരം ഉദ്യോഗസ്ഥരെ സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും നിരുത്തരവാദപരമായ നിലപാടാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നതെങ്കില്‍ എങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അതോറിറ്റി ചോദിച്ചു.

2011ല്‍ ഇടുക്കിയിലുണ്ടായ കസ്റ്റഡി മര്‍ദനക്കേസുമായി ബന്ധപ്പെട്ട പരാതിയില്‍ നടത്തിയ ഇടപെടലാണ് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള വിമര്‍ശനത്തിന് കാരണം.

Advertisement