എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി പോലീസ് കമ്മീഷണര്‍ ജോലി രാജിവെച്ചു
എഡിറ്റര്‍
Friday 31st January 2014 11:21am

sathyapal-sing

മുംബൈ: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി പോലീസ് കമ്മീഷണര്‍ ജോലി രാജിവെച്ചു.

മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംങ് ഐ.പി.എസ് ആണ് പദവി രാജിവെച്ചത്. പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും രാജിവെക്കുന്ന ആദ്യ ആളാണ് സത്യപാല്‍.

വിവരിക്കുന്ന വാര്‍ത്ത ഇദ്ദേഹം സ്ഥിരീകരിച്ചു. ഇത്രയും കാലം വളരെ ചുരുങ്ങിയ അധികാര പരിധിയിലാണ് പ്രവര്‍ത്തിച്ചതെന്നും ശേഷിക്കുന്ന കാലം പ്രവര്‍ത്തന മണ്ഡലം വ്യാപിക്കുന്നതിനു വേണ്ടിയാണ് സമയം ചെലവഴിക്കാന്‍ താല്‍പര്യമെന്നും സത്യപാല്‍ പറഞ്ഞു.

എന്നാല്‍ ഏത് പാര്‍ട്ടിയില്‍നിന്നാണ് മല്‍സരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയില്‍നിന്നും സത്യപാലിന് ക്ഷണമുണ്ട്.

ആന്ധ്രപ്രദേശിലേയും മധ്യപ്രദേശിലേയും മാവോവാദി സ്വാധീന മേഖലകളിലെ പ്രവര്‍ത്തനത്തിന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ അടക്കം നിരവധി പോലീസ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 2015ലാണ് സത്യപാലിന്റെ ഔദ്യോഗിക വിരമിക്കല്‍ തിയതി.

1980 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ സത്യപാല്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദമെടുത്ത ഇദ്ദേഹം ഓസ്‌ട്രേലിയയില്‍ നിന്ന് എം.ബി.എയും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

Advertisement