എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുന്നതില്‍ പോലീസിന് എതിര്‍പ്പ്
എഡിറ്റര്‍
Friday 21st September 2012 12:24am

തിരുവനന്തപുരം: റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതില്‍ കേരളാ പോലീസിന് എതിര്‍പ്പ്.

അന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിനെ കുറിച്ച് സര്‍ക്കാരിന് തീരുമാനിക്കാമെന്ന് എ.ഡി.ജി.പി വിന്‍സന്‍.എം.പോള്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് അദ്ദേഹം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Ads By Google

കേസ് സി.ബി.ഐയെ ഏല്‍പ്പിക്കുകയാണെങ്കില്‍ നിലവിലെ അന്വേഷണം നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നും അങ്ങനെ ചെയ്താല്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രശേഖരന്‍ വധത്തിലെ അന്വേഷണം തൃപ്തികരമായാണ് മുന്നോട്ട് പോകുന്നത്. കൊലപാതകം നടത്തിയ പ്രതികളെല്ലാം പിടിയിലായിക്കഴിഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചുളള അന്വേഷണം നടക്കുകയാണ്. ഗൂഢാലോചന മാത്രമായി സി.ബി.ഐക്ക് അന്വേഷിക്കാനാവില്ല. കൊലപാതകത്തെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും.

ഒരു കേസില്‍ രണ്ട് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനുളള പ്രശ്‌നങ്ങള്‍ നിരവധിയാണ്. കേസിന്റെ കുറ്റപത്രം
സമര്‍പ്പിച്ച് കഴിഞ്ഞ സ്ഥിതിക്ക് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് നല്‍കുമ്പോള്‍ കൊലപാതകത്തെക്കുറിച്ച് ഇതുവരെ നടത്തിയ അന്വേഷണങ്ങളെല്ലാം വെറുതെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന വേളയിലാണ് െ്രെകംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.

ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രന്റെ പ്രസ്താവന കോണ്‍ഗ്രസ് ആര്‍.എം.പി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരേ ടി.പി. ചന്ദ്രശേഖരന്റെ വിധവ രമയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ രമയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആഭ്യന്തരവകുപ്പ് പോലീസിന്റെ അഭിപ്രായം ചോദിച്ചപ്പോഴാണ് കേസ് കൈമാറുന്നതിലുള്ള എതിര്‍പ്പ് അറിയിച്ചത്.

Advertisement