Categories

കണ്ണൂര്‍ പോലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

kannur-dt

കണ്ണൂര്‍ :  ജില്ലാ പോലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് നടക്കുന്ന ജിമ്മിജോര്‍ജ് ഹാളിനു പുറത്ത് സംഘര്‍ഷം.

നേരത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്ന് ആരംഭിച്ചത്.

ബഹളമുണ്ടാക്കിയവരെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് നീക്കി. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ 30 പേര്‍ക്ക് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. ഇവര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ ഫലപ്രഖ്യാപനം ഇന്ന് നടത്തില്ല. വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.

ഉന്തിലും തള്ളിലും പയ്യന്നൂര്‍ സിഐ അബ്ദുള്‍ റഹീം, മാലൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവര്‍ക്കു നിസാര പരിക്കേറ്റു.

സംഭവത്തില്‍ റിട്ട. എആര്‍ ക്യാമ്പ് എസ്‌ഐ കീഴല്ലൂരിലെ നാരായണന്‍, റിട്ട. അഡീഷണല്‍ എസ്‌ഐ പള്ളിക്കുന്നിലെ ശശിധരന്‍ എന്നിവരെ അറസ്റ്റുചെയ്തു. പോളിംഗ് നടക്കുന്ന ജിമ്മി ജോര്‍ജ് ഹാളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച നാരായണനേയും ശശിധരനേയും പോലീസുകാര്‍ തടഞ്ഞതോടെയാണു പ്രശ്‌നമുണ്ടായത്.

പ്രത്യേക സേനയെ നിയോഗിക്കേണ്ടതില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ എത്തിയാണ് വോട്ടുചെയ്യുന്നത്.

ഒക്ടോബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ 25 ഓളം പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tagged with: