എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ പോലീസ് ലാത്തി വീശി
എഡിറ്റര്‍
Thursday 27th March 2014 4:35pm

narendra-modi1

ബീഹാര്‍: ബിഹാറിലെ ഗയയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ പോലീസ് ലാത്തി വീശി.

റാലിയില്‍ നരേന്ദ്ര മോഡി എത്താന്‍ വൈകിയതിനെത്തുടര്‍ന്ന് അക്ഷമരായ പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കുകയും ചെരിപ്പുകളും വെള്ളക്കുപ്പികളും വേദിയിലേക്കെറിയുകയും ചെയ്തതിനെത്തുടര്‍ന്നാണ് പോലീസ് ലാത്തി വീശിയത്.

ബാരിക്കേഡുകള്‍ തകര്‍ത്ത് തമ്മില്‍ തല്ലിയ പ്രവര്‍ത്തകര്‍ പിന്നീട് മോഡിയെത്തിയാണ് ശാന്തരായത്.

ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ വേണ്ട നടപടിയെടുക്കുമെന്ന് നരേന്ദ്ര മോഡി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.

നേരത്തെ മോഡി എത്തുന്നതിന് മുമ്പ് ഗയയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മാവോവാദികള്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങളില്‍ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളിലെ സ്വാകാര്യ കമ്പനികളുടെ രണ്ട് മൊബൈല്‍ ടവറുകള്‍ തകര്‍ന്നിരുന്നു.

Advertisement