കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച നക്ഷത്ര ആമകളെ അധികൃതര്‍ പിടികൂടി. വിമാനത്താവളത്തില്‍ നിന്ന് ആറായിരത്തോളം നക്ഷത്ര ആമ കുഞ്ഞുങ്ങളെയാണ് അധികൃതര്‍ പിടികൂടിയത്. ഇന്നലെ രാത്രി സിംഗപ്പുരില്‍ നിന്ന് കൊച്ചിയിലെത്തിച്ച ആമകളെയാണു പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ടു തമിഴ്‌നാട് സ്വദേശി അബ്ദുള്‍ റഹിം നൈന മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്ത് ഇത്രയധികം നക്ഷത്ര ആമക്കുഞ്ഞുങ്ങളെ പിടികൂടുന്നത് ഇതാദ്യമാണ്.