എഡിറ്റര്‍
എഡിറ്റര്‍
സുഗതകുമാരി വിതുരക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് പരാതി
എഡിറ്റര്‍
Sunday 10th June 2012 1:30pm

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വിതുര സ്ത്രീപീഡന കേസ്സിലെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചത് കേസ് അട്ടിമറിക്കാന്‍ വേണ്ടിയായിരുന്നെന്ന്  പറഞ്ഞ്‌  പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിക്കെതിരെ പരാതി. ഇതിനെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസ്സെടുത്തു. വിതുര കേസിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്ത പൂന്തുറ പള്ളുരുത്തി സ്വദേശി ഹൈദര്‍ അലിയുടെ ആദ്യ ഭാര്യ റൈഹാനത്ത് നല്‍കിയ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞമാസം 16ന് റൈഹാനത്ത് നല്‍കിയ സി.എം.പി 1420/2012 എന്ന അന്യായത്തെ തുടര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പോലീസ് കേസ്സെടുത്തത്. ഐ.പി.സി 120 ബി (കുറ്റകരമായ ഗൂഢാലോചന), 468 (വ്യാജരേഖ ചമയ്ക്കല്‍), 420 (വഞ്ചന), 34 (കുറ്റകൃത്യത്തിന് പൊതു ലക്ഷ്യ പ്രകാരം ഒരുമിച്ച് നില്‍ക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹൈദര്‍ അലിയാണ് ഒന്നാം പ്രതി. തയ്യൂബ്, സഹീര്‍ മൗലവി, അന്‍സാരി, റാഫി എന്നിവരാണ് തുടര്‍ന്നു വരുന്ന രണ്ടു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍.

ഭാര്യ റൈഹാനത്ത് ഒന്നാം പ്രതിയെ ഉപേക്ഷിച്ചു എന്ന വ്യാജ പത്രം നിര്‍മ്മിച്ചുവെന്നും പരാതിയില്‍ പറയുന്നു.

വിതുര പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ സുഗതകുമാരി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പെണ്‍കുട്ടിയെ മദ്ധ്യവയസ്‌കനെക്കൊണ്ട് വിവാഹം ചെയ്യിക്കുന്ന സമയത്തുതന്നെ സുഗതകുമാരിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുഗതകുമാരിയടക്കം ഏഴുപേരെ പ്രതികളാക്കിയാണ് പോലീസ് ഇപ്പോള്‍ കേസ്സെടുത്തിരിക്കുന്നത്.

Advertisement