ചെന്നൈ: തമിഴ് നടന്‍ പ്രഭുദേവയുടെ ഭാര്യ റംലത്തിനെതിരെ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചെന്നൈ പോലീസ് കേസെടുത്തിരിക്കുന്നത്.

ചെന്നൈയില്‍ നിന്നുള്ള ഒരു ടാബ്ലോയിഡ് പത്രത്തിലാണ് റംലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് വാര്‍ത്ത വന്നത്. റംലത്ത് തന്റെ ഭാര്യയല്ലെന്നും നിയമപരമായി തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നുമുള്ള പ്രഭുദേവയുടെ പ്രസ്താവനയില്‍ മനം നൊന്ത് വ്യാഴാഴ്ച റംലത്ത് അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ബന്ധുക്കള്‍ സമയത്ത് സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചതുകൊണ്ടാണ് റംലത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. തന്റെ മരണത്തിനു ഉത്തരവാദി നയന്‍താരയാണെന്ന് കുറ്റപ്പെടുത്തി റംലത്ത് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.