എഡിറ്റര്‍
എഡിറ്റര്‍
പീതാംബര കുറുപ്പിനെതിരെ കേസെടുത്തു
എഡിറ്റര്‍
Sunday 3rd November 2013 4:11pm

swetha

കൊല്ലം: പൊതുവേദിയില്‍ നടി ##ശ്വേത മേനോനെ അപമാനിച്ച സംഭവത്തില്‍ എന്‍. പീതാംബര കുറുപ്പ് എം.പിക്കെതിരെ കേസെടുത്തു.

ശ്വേത മേനോന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊല്ലം ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. തന്നെ പീതാംബര കുറുപ്പ് എം.പിയും കണ്ടാല്‍ തിരിച്ചറിയാവുന്ന വ്യവസായ പ്രമുഖനും അപമാനിച്ചെന്നാണ് ശ്വേത കൊല്ലം പോലീസിന് മൊഴി നല്‍കിയത്.

ഇന്ന് രാവിലെയാണ് പോലീസ് കൊച്ചിയില്‍ ശ്വേതയുടെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുത്തത്.

അതേസമയം,  തന്റെ ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകമായി വല്ലതും തോന്നിയെങ്കില്‍ പൊറുക്കണമെന്ന് പീതാംബര കുറുപ്പ് പറഞ്ഞിരുന്നു. എം.പിക്ക് പിന്തുണയുമായി കൊല്ലം ഡി.സി.സിയും രംഗത്തെത്തിയിരുന്നു.

ശ്വേതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപ വര്‍മ തമ്പാന്‍ ഉന്നയിച്ചത്.

ശ്വേതയുടേത് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ്. കോടികള്‍ പ്രതിഫലം വാങ്ങി പ്രസവം ചിത്രീകരിക്കാന്‍ തയ്യാറായ നടിയാണ് ശ്വേത മേനോന്‍. ലോകത്തൊരു സ്ത്രീയും തയ്യാറാകാത്ത കാര്യമാണിത്.

കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനും കൊല്ലം ഡി.സി.സി ശ്വേതയെ കുറ്റപ്പെടുത്തിരുന്നു. ചോദ്യം ചെയ്യലുണ്ടായാല്‍ അതുമായി സഹകരിക്കുമെന്ന് പീതാംബര കുറുപ്പ് വ്യക്തമാക്കിയിരുന്നു.

Advertisement