Categories

കാ­വ്യ­യു­ടെ പ­രാതി: നി­ശാ­ലി­നെ­തി­രെ പോ­ലീ­സ് കേ­സ്

കൊച്ചി: നടി കാവ്യാമാ­ധവ­ന്റെ പ­രാ­തി­പ്ര­കാരം ഭര്‍ത്താവ് നിഷാല്‍ ച­ന്ദ്ര­ക്കെ­തി­രെ പോ­ലീസ് സ്ത്രീപീഡനത്തി­ന് കേ­സെ­ടുത്തു. പാലാരിവ­ട്ടം പോ­ലീ­സാണ് കേ­സെ­ടു­ത്തത്. വിവാഹത്തിനുശേ­ഷം ഭര്‍­ത്താ­വ് തന്നെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ചുവെന്ന കാവ്യയുടെ പരാതിയെ തുടര്‍­ന്നാ­ണ് കേസ്.

കാവ്യയില്‍നിന്നു മൊഴിയെടുത്തശേഷമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുവൈത്തില്‍ ഉദ്യോഗസ്ഥനായ നിഷാലില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയിലും ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് എറണാകുളം മജിസ്‌ട്രേട്ട് കോടതിയിലും കാവ്യ ഹരജി നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവ്­ നിശാല്‍ ചന്ദ്ര, ഭര്‍തൃപിതാവ്­ ചന്ദ്രമോഹന്‍നായര്‍, ഭര്‍തൃമാതാവ്­ മണിനായര്‍, ഭര്‍തൃസഹോദരന്‍ ഡോ. ദീപക്­ ചന്ദ്ര എന്നിവര്‍ എതിര്‍കക്ഷികളാ­യ ഹരജികള്‍ പരിഗണിച്ച കോടതി ഭര്‍ത്താവ്­ നിശാല്‍ ചന്ദ്രയോട്­ ഈമാസം 22 ന്­ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്­.

2009 ഫെബ്രുവരി അഞ്ചിന്­ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍വച്ചായിരുന്നു കാവ്യയും നിശാലും വിവാഹിതരായത്­. തുടര്‍ന്നു ഭര്‍ത്താവിനൊപ്പം കുവൈത്തിലേക്കു മടങ്ങിയ കാവ്യ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ദാമ്പത്യം ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങുകയായിരുന്നു. ജൂണ്‍ 27 നു നാട്ടില്‍ തിരികെയെത്തി സിനിമാരംഗത്തു വീണ്ടും സജീവമായ കാവ്യ ഒരുവര്‍ഷം കാത്തിരുന്നശേഷമാണ്­ വിവാഹമോചനംതേടി കോടതിയേയും പോലീസിനെയും സമീപിച്ചത്­.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.