എഡിറ്റര്‍
എഡിറ്റര്‍
ജാതി പറഞ്ഞു അധിക്ഷേപം; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഡി.എം.ഇയ്ക്കും പ്രിന്‍സിപ്പലിനുമെതിരെ കേസ്
എഡിറ്റര്‍
Thursday 7th June 2012 10:53am

തിരുവനന്തപുരം: പട്ടികജാതിയില്‍പ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥിനിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍, അധ്യാപിക എന്നിവര്‍ക്കെതിരെ അഡീഷണല്‍ സി.ജെ.എം. ജോഷി ജോണ്‍ കേസെടുത്തു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് എസ്.ഐയ്ക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വി.ഗീത, ഗവണ്‍മെന്റ് നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ വത്സാ കെ. പണിക്കര്‍, അധ്യാപിക സുജ എന്നിര്‍ക്കെതിരെതിരെയാണ് കേസെടുത്തത്.

2012 മെയ് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.  രണ്ടരമണിക്കൂര്‍ നേരം ക്ലാസിനു പിറകില്‍ ഒരേ നില്പില്‍ നിര്‍ത്തി രോഗിയായ വിദ്യാര്‍ഥിനിയെ അധ്യാപിക പീഡിപ്പിക്കുകയും ജാതിപറഞ്ഞ് അധിക്ഷേപിച്ചതായാണ് ആരോപണം. സംഭവത്തെക്കുറിച്ച് പരാതി പറയാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയെയും അച്ഛനെയും വിദ്യാഭ്യാസ ഡയറക്ടറും പ്രിന്‍സിപ്പലും ചേര്‍ന്ന് വീണ്ടും ജാതിപറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും കോടതിയെ സമീപിക്കുകയായിരുന്നു.  ഈ ഹരജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

അഡ്വ. എല്‍.മനോജ് കുമാര്‍ മുഖേനയാണ് കോടതിയില്‍ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Advertisement