എഡിറ്റര്‍
എഡിറ്റര്‍
വസ്ത്രവ്യാപാര സ്ഥാപനത്തിനു പിന്നാലെ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി
എഡിറ്റര്‍
Sunday 2nd July 2017 7:27am

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ വീട്ടിലും പൊലീസ് പരിശോധനയ്‌ക്കെത്തി. വെണ്ണലയിലെ വില്ലയില്‍ ഇന്നലെ വൈകീട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ വില്ലയില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താതെ പൊലീസ് മടങ്ങി.


ALSO READ: ‘വരും തലമുറ ഇത് ചോദ്യം ചെയ്യും’; ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി


കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് പൊലീസ് അന്വേഷണം കുടുംബത്തിലേക്കും വ്യാപിപ്പിച്ചത്. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നു വില്ലയില്‍ പരിശോധനയ്‌ക്കെത്തിയത്.

നേരത്തെ വെള്ളിയാഴ്ച കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ നടിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം കാക്കനാട്ടെ ഒരു കടയില്‍ പോയതായി പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത്.


Dont miss ഉത്തരവാദിത്തം മറന്ന യോഗി ആദിത്യനാഥിനെ തിരുത്തി കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍: ഒപ്പം ജയിംസ് മാത്യു എം.എല്‍.എയും


ലക്ഷ്യയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളുമാണ് പൊലീസ് പരിശോധിച്ചിരുന്നത്. സംഭവത്തിനു ശേഷം ഇയാള്‍ സ്ഥലത്ത് എത്തിയിരുന്നോ എന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്.

നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ ദിലീപും നാദിര്‍ഷയും നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement