എഡിറ്റര്‍
എഡിറ്റര്‍
നടിയുടെ പേര് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ്; അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു
എഡിറ്റര്‍
Thursday 13th July 2017 10:14am

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടിയുടെ പേര് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ട നടന്‍ അജു വര്‍ഗീസിനെ പൊലീസ് വിളിപ്പിച്ചു

ഇന്നു രാവിലെ പത്തുമണിക്ക് കളമശേരി പൊലീസ് സ്റ്റേഷനില്‍ എത്താനാണ് അജുവിന് പൊലീസ് നല്‍കിയ നിര്‍ദേശം.
കളമശേരി സ്വദേശി ഗിരീഷ് ബാബു ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരുന്നത്.


dONT mISS ഓം സ്വാമിയെ നടുറോഡില്‍ സ്ത്രീകള്‍ വളഞ്ഞിട്ട് തല്ലി ; തല്ല് കൊണ്ട് ഓടുന്ന സ്വാമിയുടെ വീഡിയോ വൈറല്‍


പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് അജു വര്‍ഗീസ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയെന്ന് ചൂണ്ടിക്കാണിച്ച് ജൂണ്‍ 26നാണ് ഡിജിപിക്ക് പരാതി ലഭിച്ചത്.

നടിയുടെ പേര് ഉപയോഗിച്ചതിന് പിന്നാലെ തന്നെ തന്റെ നടപടിയില്‍ മാപ്പ് ചോദിച്ച് അജു വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലായെന്നും അത് താന്‍ തിരുത്തുകയാണെന്നുമായിരുന്നു അജുവിന്റെ വാക്കുകള്‍.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് സൂചിപ്പിച്ചായിരുന്നു അജു വര്‍ഗീസ് പോസ്റ്റിട്ടത്.

അജു വര്‍ഗീസ് ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം (തിരുത്തിയത്)

എന്റെ സഹപ്രവര്‍ത്തകയുടെ (നടി) പേര് ചുവടെയുള്ള ഫേസ്ബുക് പോസ്റ്റില്‍ ഉപയോഗിച്ചത് തെറ്റാണെന്ന് വൈകി മനസിലാക്കിയ ഈ അവസരത്തില്‍ അത് തിരുത്തുന്നു. നടിയോട് മാപ്പ് ചോദിക്കുന്നു.

Advertisement