എഡിറ്റര്‍
എഡിറ്റര്‍
യുവാക്കളെ അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലിട്ട എസ്.ഐയെ സ്ഥലം മാറ്റി
എഡിറ്റര്‍
Sunday 12th February 2017 4:50pm

kochi


എസ്.ഐയുടെ പ്രാകൃത ശിക്ഷാരീതി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയതോടെയാണ് പുറത്തറിഞ്ഞിരുന്നത്.


കൊച്ചി: മദ്യപിച്ചതിന് യുവാക്കളെ അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് ലോക്കപ്പിലടച്ച കൊച്ചി സൗത്ത് സ്റ്റേഷന്‍ എസ്.ഐ എ.സി വിപിനെ സ്ഥലം മാറ്റി. സംഭവം അന്വേഷിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എസ്.ഐയുടെ പ്രാകൃത ശിക്ഷാരീതി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് സ്റ്റേഷനിലെത്തി പരിശോധന നടത്തിയതോടെയാണ് പുറത്തറിഞ്ഞിരുന്നത്.

രാത്രി പത്തരയോടെ കൊച്ചുകടവന്ത്രക്ക് സമീപത്ത് നിന്നാണ് കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ പിടികൂടിയത്. എന്നാല്‍ കാര്‍ ഓടിച്ചയാള്‍ മദ്യപിച്ചിരുന്നില്ല. മദ്യപിച്ചിട്ടില്ലെന്ന യുവാവിന്റെ വാദം പോലീസ് അംഗീകരിച്ചില്ല. തുടര്‍ന്ന് യുവാക്കളും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞ് ബലമായി ജീപ്പില്‍ കയറ്റി. ഇതിന് ശേഷം സ്‌റ്റേഷനില്‍ കൊണ്ടുപോയി ജയിലിലടയ്ക്കുകയായിരുന്നു.


Read more: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓം സ്വാമിക്കെതിരെ എഫ്.ഐ.ആര്‍


അതേ സമയം യുവാക്കളെ ഇന്ന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇവരെ വിട്ടയച്ചിരുന്നത്.

സ്റ്റേഷന്റെ പിന്‍വാതിലിലൂടെയാണ് ഇവരെ പുറത്തുവിട്ടത്. സ്റ്റേഷനുമുന്നില്‍ കാത്തുനിന്നവരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഈ നീക്കം. മാത്രമല്ല, പൊലീസിനെതിരെ കേസിനു പോകരുതെന്ന് യുവാക്കളെ ഭീഷണിപ്പെടുത്തിയതായുംആരോപണം ഉയര്‍ന്നിട്ടുണ്ട്.

നടപടി എല്‍.ഡി.എഫ് പൊലീസ് നയത്തിന്റെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞിരുന്നു.

Advertisement