എഡിറ്റര്‍
എഡിറ്റര്‍
അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസിന്റെ സഹായി ഒളിവില്‍; പിടിയിലായവരെ കേരളത്തിലെത്തിച്ച് തെളിവെടുക്കും
എഡിറ്റര്‍
Saturday 29th March 2014 9:51am

terrorism

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മൂജാഹിദീന്‍ ഭീകരവാദി വഖാസിന്റെ സഹായിയായിരുന്ന ദല്‍ഹി സ്വദേശി ഒളിവില്‍. മൂന്നാറില്‍ പെട്ടിക്കട നടത്തി വരികയായിരുന്നു ഇയാള്‍. വഖാസിന്റെ അറസ്റ്റിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

അതേസമയം പിടിയിലായ തഹ്‌സീന്‍ അക്തറിനെയും കൂട്ടാളി വഖാസ് അഹമ്മദിനെയും കേരളത്തിലെത്തിച്ച് തെളിവെടുക്കും. ഇരുവരും ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നാറിലെത്തിച്ചാണ് തെളിവെടുക്കുക.

ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്.

പാക്കിസ്ഥാന്‍ ഭീകരനായ വഖാസ് അഹമ്മദ് മൂന്നാറില്‍ ഒരു വര്‍ഷത്തോളം ഒളിവില്‍ താമസിച്ചതായാണ് കരുതപ്പെടുന്നത്. ഇയാളെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് തഹ്‌സീന്‍ അക്തര്‍ മൂന്നാറിലെത്തിയത്. മൂന്നാറിലെ ന്യൂ കോളനിയിലെ കോട്ടേജിലാണ് പ്രതികള്‍ താമസിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

കേരളത്തിന് പുറമെ വാരണാസി, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇവരെ തെളിവെടുപ്പിനായി കൊണ്ട് പോകുന്നുണ്ട്. അതീവ രഹസ്യമായാണ് പ്രതികളെ ഇവിടങ്ങളിലെല്ലാം തെളിവെടുപ്പിന് എത്തിക്കുക.

തിരഞ്ഞെടുപ്പിനിടെ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടെത്തിയ പാക് ഭീകരന്‍ വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളെ പോലീസ് രാജസ്ഥാനില്‍ വെച്ച് അറസ്റ്റുചെയ്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മൂജാഹിദീന്‍ തലവനായ തഹ്‌സീന്‍ അക്തറിനെ പൊലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.

Advertisement