തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്ലാന്റിലെ പഞ്ചായത്തിന്റെ പൂട്ട് പോലീസ് പൊളിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് നടപടിയെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് പൂട്ട് പൊളിച്ചതെന്നും പോലീസ് പറഞ്ഞു.

രാവിലെ 11 മണിയോടെ എ.ഡി.എം പി.കെ ഗിരിജയുടെ നേതൃത്വത്തിലുള്ള സംഘം പോലീസിന്റെ സഹായത്തോടെ പൂട്ട് പൊളിച്ചാണ് പ്ലാന്റില്‍ പ്രവേശിച്ചത്.

Subscribe Us:

വിളപ്പില്‍ശാല പഞ്ചായത്ത് അടച്ചുപൂട്ടിയ  മാലിന്യ സംസ്‌ക്കരണ ശാലയുടെ പൂട്ടുപൊളിച്ച് മാലിന്യ സംസ്‌ക്കരണം പുനരാരംഭിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. പൂട്ടിയ പ്ലാന്റ് പോലീസ് സംരക്ഷണത്തോടെ തുറക്കാനായിരുന്നു ഉത്തരവ്. പ്ലാന്റിലേക്കെത്തുന്ന കോര്‍പ്പറേഷന്റെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. 92 ടണ്‍ മാലിന്യത്തില്‍ കൂടുതല്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്നുമാണ് കോടതി ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് പൂട്ട് പൊളിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 21 ന് വിളപ്പില്‍ പഞ്ചായത്തും, സമരസമിതിയും നേമം ബ്ലോക്കും ചേര്‍ന്നാണ് ഫാക്ടറി പൂട്ടിയത്. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പഞ്ചായത്തിന്റെ നടപടി.പ്ലാന്റ് നിര്‍മ്മിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. അതുകൊണ്ട് പ്ലാന്‍് പൂട്ടുന്നു എന്നായിരുന്നു അധികൃതരുടെ വാദം. പ്ലാന്‍് പൂട്ടിയതിനെ തുടര്‍ന്ന് നഗരത്തില്‍ മാലിന്യ നീക്കം തടസ്സപ്പെട്ട അവസ്ഥയിലായിരുന്നു.

ഈ പ്ലാന്റ് സംസ്ഥാനത്തെ വലിയ പ്ലാന്റുകളില്‍ ഒന്നാണ്. ഇത് പൂട്ടിയിടുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക ഇടയാവുമെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

Malayalam News

Kerala News In English