എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പ്രവര്‍ത്തകനെ പോലീസ് തല്ലിച്ചതക്കുന്ന ദൃശ്യം പുറത്ത്; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Friday 24th January 2014 11:27pm

delhi-aap

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ ആം ആദ്മി പ്രവര്‍ത്തകനെ പോലീസ് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശം വിവാദമായതിനെ തുടര്‍ന്ന് മൂന്നു പോലീസുകാരേയും സസ്‌പെന്റെ ചെയ്തു.

ദല്‍ഹിയില്‍ ചെങ്കോട്ടക്കടുത്താണ് മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് യുവാവിനെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ക്രൂരമായ മര്‍ദ്ദനത്തിനിടെ ഇയാളുടെ പേഴ്‌സും പോലീസ് എടുക്കുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടിയാണ് തങ്ങളുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവം ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്ന് വന്‍ വാര്‍ത്തയായി. എന്നാല്‍ ആദ്യം വാര്‍ത്ത നിഷേധിച്ച പോലീസ് പിന്നീട് മൂന്നു പോലീസുകാരേയും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു.

ദല്‍ഹിയില്‍ പോലീസും ആം ആദ്മി സര്‍ക്കാരും തമ്മിലുള്ള അകലം വര്‍ധിച്ചു വരികയാണ്. മന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു.

ധര്‍ണയെതുടര്‍ന്ന് പോലീസുകാരോട്  അവധിയില്‍ പ്രവേശിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Advertisement