മഞ്ചേരി: പോപ്പുലര്‍ഫ്രണ്ടിന്റെ ആസ്ഥാനമായ ഗ്രീന്‍വാലിയിലേക്ക് ബി ജെ പി നടത്തിയ മാര്‍ച്ച് ക്രമസമാധാനം തകരുമെന്ന കാരണത്താല്‍
പോലിസ് തടഞ്ഞു. മഞ്ചേരിയില്‍ നിന്ന് 11.15ന് തുടങ്ങിയ മാര്‍ച്ച് 100 മീറ്റര്‍ എത്തുന്നതിനു മുമ്പു തന്നെ പോലിസ് എത്തി തടയുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരിപ്പു സമരം നടത്തുകയാണ്. ഇതിനു ശേഷവും മാര്‍ച്ചുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.

മാര്‍ച്ചിനെതിരേ പ്രതിഷേധിച്ചുകൊണ്ട് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

ക്രമസമാധാനം തകരുമെന്ന കാരണം ചൂണ്ടിക്കാണിച്ച് ഗ്രീന്‍വാലി മാര്‍ച്ചിന് പോലിസ് അനുമതി നല്‍കിയിരുന്നില്ല. ഇത് അവഗണിച്ചാണ് ബി ജെ പി വ്യാഴാഴ്ച മാര്‍ച്ച് നടത്തിയത്.