എഡിറ്റര്‍
എഡിറ്റര്‍
സംഘപരിവാര്‍ ഭീഷണി; പിണറായി വിജയന്റെ ഹൈദരാബാദ് പരിപാടിക്ക് പൊലീസിന്റെ വിലക്ക്
എഡിറ്റര്‍
Tuesday 14th March 2017 11:20am

 

ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹൈദരാബാദ് പരിപാടിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തി. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ട് കെട്ടില്‍ പെട്ടതിനാല്‍; സര്‍ക്കാരിനെ ന്യായീകരിക്കാന്‍ മിഷേലിനെയും വാളയാര്‍ സഹോദരിമാരെയും അധിക്ഷേപിച്ച് ഡി.വൈ.എഫ്.ഐ നേതാവ് 


നേരത്തെ പിണറായിയെ ഹൈദരാബാദില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിങ് പറഞ്ഞിരുന്നു. ഹൈദരാബാദ് പരിപാടിയില്‍ നിന്ന് പിണറായി മാറി നില്‍ക്കണമെന്നും അതല്ല എത്തുകയാണെങ്കില്‍ തടയുമെന്നുമായിരുന്നു ഘോഷാല്‍ മണ്ഡലത്തിലെ എം.എല്‍.എയായ രാജാസിങ് പറഞ്ഞിരുന്നത്.

സി.പി.ഐ.എം നടത്തി വരുന്ന മഹാജനപദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു മാര്‍ച്ച് 19നു പിണറായി വിജയന്‍ ഹൈദരാബാദില്‍ എത്താനിരുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 18നു ആരംഭിച്ച പദയാത്രയുടെ സമാപനം നിസാം കോളജ് ഗ്രൗണ്ടില്‍ നടത്താനാണ് തീരുമാനിച്ചിരിക്കന്നത്. എന്നാല്‍ കോളേജ് ഗ്രണ്ടിലെ പൊതു സമ്മേളനത്തിനു ഹൈദരാബാദ് സിറ്റി പൊലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നേരത്തെ മംഗുളൂരുവില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ പിണറായി പങ്കെടുക്കുന്നതിനെതിരെയും സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്തുണയോടെ പിണറായി പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Advertisement