എഡിറ്റര്‍
എഡിറ്റര്‍
അമൃതാനന്ദമയിക്കെതിരായ പരാതി: ഗെയ്ല്‍ നേരിട്ടെത്തി മൊഴി നല്‍കാന്‍ പോലീസ് നിര്‍ദ്ദേശം
എഡിറ്റര്‍
Sunday 2nd March 2014 2:51pm

Holly Hell

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിക്കും മഠത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന് ഗെയ്ല്‍ ട്രെഡ് വെല്ലിന് പോലീസ് നിര്‍ദ്ദേശം.

ഗെയ്‌ലിന് അയച്ച ഇ-മെയിലിലാണ് നേരിട്ടെത്തി മൊഴി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ആസ്‌ത്രേലിയന്‍ സ്വദേശിനിയായ ഗെയ്ല്‍ തന്റെ പുസ്തകമായ ഹോളി ഹെല്ലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ നേരിട്ടോ രേഖാമൂലമോ നല്‍കണമെന്നാണ് പോലീസ് നിര്‍ദ്ദേശം.

ഗെയ്‌ലിന്റെ ഹോളി ഹെല്‍: എ മെമോര്‍ ഓഫ് ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നസ് എന്ന പുസ്തകത്തിലാണ് അമൃതാനന്ദമയിയെയും ആശ്രമത്തെയും വിമര്‍ശിച്ചിരിക്കുന്നത്.

മാതാ അമൃതാനന്ദമയിയുടെ ഏറ്റവും അടുത്ത വിശ്വസ്തയായി 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചയാളാണ് പുസ്തകത്തിന്റെ രചയിതാവായ ഗെയ്ല്‍.

ചെറിയ ചുറ്റുപാടില്‍ തുടങ്ങിയ കൂട്ടായ്മ ഒരു കച്ചവട സാമ്രാജ്യമായി മാറിയതാണ് അമൃതാനന്ദമയിയുടെ ആശ്രമമെന്നും ആശ്രമത്തില്‍ ബലാത്സംഗ പരമ്പര തന്നെ നടന്നിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.

അക്രമകാരിയായ സ്ത്രീയെയാണ് ലോകം അമൃതാനന്ദമയി എന്ന് വിളിയ്ക്കുന്നത്. ഒരേ സമയം താന്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

അമൃതാനന്ദമയിയുടെ അറിവോടെ തന്നെ അവരോട് ഏറ്റവും അടുത്ത ബന്ധമുള്ള സ്വാമിയാണ് തന്നെ ആശ്രമത്തില്‍ വച്ച് ബലാത്സംഗം ചെയ്തത് തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ ഗെയ്ല്‍ വ്യക്തമാക്കിയിരുന്നു.

Advertisement