എഡിറ്റര്‍
എഡിറ്റര്‍
മമതയുടെ മോര്‍ഫ് ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്ന് ഫെയ്‌സ്ബുക്കിനോട് പോലീസ്
എഡിറ്റര്‍
Tuesday 17th April 2012 3:58pm

കൊല്‍ക്കത്ത: ഫെയ്‌സ്ബുക്കില്‍ നിന്നും മമതയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ എടുത്തുമാറ്റണമെന്ന് പോലീസ്. ആവശ്യം ചൂണ്ടിക്കാട്ടി പശ്ചിമബംഗാള്‍ സി.ഐ.ഡി ഫെയ്‌സ്ബുക്കിന് നോട്ടീസ് നല്‍കി. ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഐ.പി അഡ്രസ്സുകളും സി.ഐ.ഡികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മമതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാകുന്നെന്ന് ചൂണ്ടിക്കാട്ടി ഏപ്രില്‍ 12ന് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സാള്‍ട്ട് ലെയ്ക്ക് റസിഡന്റ് സുമന്‍ നാസ്‌കറാണ് ഫെയ്‌സ്ബുക്കിലെയും ട്വിറ്ററിലെയും പോസ്റ്റുകള്‍ക്കെതിരെ പരാതി നല്‍കിയത്.

പൊതുസമാധാനത്തിനോ, രാജ്യസുരക്ഷയ്‌ക്കോ, ഒരാളുടെ ജീവനോ ഭീഷണിയുണ്ടാവുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കെതിരെയാണ് സാധാരണയായി ഫെയ്‌സ്ബുക്ക് നടപടിയെടുക്കുന്നത്. ബംഗാള്‍ പോലീസുകാരുടെ ആവശ്യത്തോട് ഫെയ്‌സ്ബുക്ക് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Advertisement