എഡിറ്റര്‍
എഡിറ്റര്‍
കൊടി സുനി പിടിയിലായെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 15th May 2012 10:17am

കുറ്റിയാടി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന കൊടി സുനി പിടിയിലായതായി സൂചന. പ്രത്യേക അന്വേഷണ സംഘത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിയാടിയില്‍ നിന്നും കൊടി സുനി ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടിയതായാണ് വിവരം.

ഇന്നലെ കൂത്തുപറമ്പ് ഭാഗത്ത് കൂടി ഒരു വാഹനത്തില്‍ കൊടി സുനി സുനിപോകുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയത്. സുനിയ്‌ക്കൊപ്പം വായപ്പടച്ച റഫീഖും പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുറ്റിയാടിയിലെ രഹസ്യകേന്ദ്രത്തില്‍ പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നല്‍കിയവരും കൃത്യത്തിന് ശേഷം ഇത് ഒളിപ്പിച്ചവരും കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വാര്‍ത്ത. കേസിലെ മുഖ്യപ്രതിയായ കൊടി സുനി ഉപയോഗിച്ചിരുന്ന ഒരു ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ന്യൂമാഹിയില്‍ മത്സ്യമാര്‍ക്കറ്റിന്റെ പിന്നിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെടുത്തത്. ഈ ബൈക്കിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്.

Advertisement