കൊച്ചി:  പെട്രോള്‍ പമ്പില്‍ ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തെ സിസി ടിവി ക്യാമറയുടെ സഹായത്തോടെ പോലീസ് പിടികൂടി. തൃക്കാക്കരയുള്ള പെട്രോള്‍ പമ്പില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന മോഷണം അരങ്ങേറിയത്.

Ads By Google

പെട്രോള്‍ അടിക്കാനെന്ന വ്യാജേന ബൈക്കില്‍ എത്തിയ രണ്ട് പേര്‍ ജീവനക്കാരനെ തള്ളിയിട്ടശേഷം പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. ബൈക്കിന്റ പിറകെ ജീവനക്കാരന്‍ ഓടിയെങ്കിലും മോഷ്ടക്കളെ പിടിക്കാനായില്ല. എന്നാല്‍ പമ്പിലെ സിസി ടിവി ക്യാമറില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കൃത്യമായി പതിഞ്ഞിരുന്നു. ഇതാണ് പോലീസിന് മോഷ്ടാക്കളെ പിടിക്കാന്‍ സഹായകരമായത്.

കലൂര്‍ സ്വദേശികളായ അഖില്‍ ഷാജി, ജോണ്‍ ജോര്‍ജ്, വാഴക്കാല സ്വദേശികളായ ആസിഫ്, വിനോദ് സുഭാഷ്, തമ്മനം സ്വദേശി ആന്റണി ജെറി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അതേദിവസം തന്നെ കുനംതൈയ്യിലുള്ള ഒരു പമ്പിലും ഇവര്‍ കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ക്യാഷ് ബോക്‌സ് പൂട്ടിയിരുന്നതിനാല്‍ പണം കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.