എഡിറ്റര്‍
എഡിറ്റര്‍
ശ്രുതിഹാസനെ ആക്രമിച്ചയാളെ പിടികൂടി
എഡിറ്റര്‍
Saturday 23rd November 2013 10:22pm

sruthihassancrying

മുംബൈ: ചലച്ചിത്ര നടിയും പ്രമുഖ നടന്‍ കമലഹാസന്റെ മകളുമായ ശ്രുതി ഹാസനെ മുംബൈയിലെ വസതിയില്‍ വച്ച് ആക്രമിച്ചയാളെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു.

അശോക് ശങ്കര്‍ ത്രിമുഖെ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ പ്രൊഡക്ഷന്‍ ബോയിയായ് പ്രവര്‍ത്തിച്ച് വരുന്ന ഇയാളെ ധാരാവിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

മൂന്ന് ദിവസം മുമ്പ നന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ശ്രുതി പോലീസില്‍ പരാതി നല്‍കിയത്. സീസിടിവിയിലില്‍ പ്രതിയുടെ ദൃശ്യം പതിഞ്ഞതാണ് പ്രതിയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത്.

കഴിഞ്ഞ പത്തൊമ്പതാം തീയ്യതി രാവിലെ 9.30യോട് കൂടിയായിരുന്നു മുംബൈയിലെ  വസതിയില്‍ അതിക്രമിച്ച കയറിയ അശേക് ശ്രുതിയെ ആക്രമിച്ചത്.

ശ്രുതിയുടെ  കഴുത്തിന് കുത്തിപിടിച്ച ഇയാള്‍ കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. ചെറുത്തുനിന്ന ശ്രുതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisement