ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പോലിസ് പിടിയിലായി. ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. ഇക്കൂട്ടത്തില്‍ മുബൈയിലുള്ള ഒരു വേശ്യയും ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രൈം ബ്രാഞ്ചില്‍ നിന്നും നിര്‍ദേശം ലഭിച്ച കൊരമംഗള പോലീസ് ബാഗ്ലൂരിലെ എലൈറ്റ് ഹോട്ടല്‍ റെയ്ഡ് ചെയ്യുകയായിരുന്നു. സിറ്റിയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് വിജയ് കുമാര്‍ , റൂംബോയ് ലോര്‍സ്, റിയ എന്ന വേശ്യ എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വ്യാഴാഴ്ച രാത്രിയിലേക്ക് ഒരു പെണ്‍കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് കല്‍പന എന്നയാളെ വിജയകുമാര്‍ വിളിച്ചിരുന്നു. ഇതിനുവേണ്ടി കല്‍പന എലൈറ്റ് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തു. വിജയകുമാര്‍ പറഞ്ഞതുപ്രകാരം 22 കാരിയായ റിയയെ ബാംഗ്ലൂരിലെത്തിച്ചു. കല്‍പനയ്ക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തത് ലോര്‍സാണ്.