എഡിറ്റര്‍
എഡിറ്റര്‍
മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്രജ്ഞനെ അറ്‌സറ്റ് ചെയ്തു
എഡിറ്റര്‍
Tuesday 19th June 2012 10:45am

ബാംഗ്ലൂര്‍: മൂന്നരവയസ്സുള്ള മകളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ബാംഗ്ലൂര്‍ ഫ്രഞ്ച് കോണ്‍സുലറ്റ് ഉപമേധാവി പാസ്‌കല്‍ മസൂരിയറെ (39) പൊലീസ് അറസ്റ്റ് ചെയ്തു. മസൂരിയറെ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. ഇന്നു വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഇയാളെ അറസ്റ്റുചെയ്യാന്‍ വിദേശകാര്യ മന്ത്രാലയമാണ് പോലീസിന് അനുമതി നല്‍കിയത്.

മസൂരിര്‍ മകളെ മാനഭംഗപ്പെടുത്തിയതായി ഭാര്യയും മലയാളിയുമായ സുജ ജോണ്‍സ് ഒരാഴ്ച മുന്‍പ് ഹൈഗ്രൗണ്ട്‌സ് പൊലീസില്‍ പരാതി നല്‍കിയതാണെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ഇയാള്‍ക്കു നയതന്ത്രപരിരക്ഷ ലഭിക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് അറസ്റ്റ് വൈകിക്കുകയാണെന്നായിരുന്നു പൊലീസ് വിശദീകരണം. കേസുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

അതേസമയം നയതന്ത്രപരിരക്ഷ ലഭിക്കില്ലെന്നു ഞായറാഴ്ച വ്യക്തമായിട്ടും അറസ്റ്റ് മനഃപൂര്‍വം വൈകിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണത്തോടു ഫ്രാന്‍സ് പൂര്‍ണമായും സഹകരിക്കുമെന്നു ബാംഗ്ലൂരിലെ ഫ്രഞ്ച് കോണ്‍സുലറ്റ് ജനറല്‍ അറിയിച്ചു.

ബലപ്രയോഗത്തിലൂടെയുള്ള മാനഭംഗത്തിന് ഐ.പി.സി. 376ാം വകുപ്പു പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി ബാപ്റ്റിസ്റ്റ് ആസ്പത്രിയിലെ പരിശോധനയില്‍ നേരത്തേ തെളിഞ്ഞിരുന്നു.

Advertisement