എഡിറ്റര്‍
എഡിറ്റര്‍
പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ ദളിത് വിദ്യാത്ഥിനിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Monday 13th March 2017 7:02pm

കോട്ടയം: പരാതി നല്‍കാന്‍ കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയ എം.ജി യൂണിവേഴ്‌സിറ്റി ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ.പി.മോഹനനെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് ദീപയ്‌ക്കെതിരെയുള്ള കേസ്.

യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ നന്ദകുമാര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാരോപിച്ച് ദീപ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതേതുടര്‍ന്ന് പരാതിയുമായി വീണ്ടും ദീപ എസ്.പി ഓഫീസിലെത്തുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിനെക്കുറിച്ച് തെറ്റായ വിവരമാണ് കോടതിയില്‍ നല്‍കിയതെന്നും അതിനാലാണ് കേസ് തള്ളിപ്പോയതെന്നുമാണ് ദീപ പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും ഇടപെടണമെന്ന് ആവശ്യപ്പെടാനായിരുന്നു ദീപ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.


Also Read: ‘ഈ കൈകൂടി ഞങ്ങളെടുക്കുകയാണ്, ഇത് ഞങ്ങളുടെ സമ്മാനമാണ്; എന്നു പറഞ്ഞായിരുന്നു അവര്‍ വെട്ടിയത്.’; കെ.എസ്.യു ആക്രമണത്തില്‍ പരുക്കേറ്റ സച്ചു പറയുന്നു


ഇന്ന് രാവിലെ സ്റ്റേഷനിലെത്തിയ ദീപയെ എസ്.പിയെ കാണുന്നത് നിഷേധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ദീപയെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാനും ശ്രമിക്കുകയുണ്ടായി. പിന്നീട് പ്ലക്കാര്‍ഡുമായി പുറത്ത് കാത്തു നിന്ന ദീപയെ വനിത പൊലീസുമാര്‍ സ്ഥലത്തു നിന്നും മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദീപ തന്നെ ഫെയ്‌സ്ബുക്ക് ലൈവ് വഴി പുറത്തു വിട്ടിരുന്നു.

തന്റെ കേസില്‍ എസ്.പി അടക്കമുള്ളവര്‍ ഒത്തു കളിക്കുകയാണെന്നും തന്നെ നേരിടാന്‍ വനിതാ പൊലീസിനെ നിര്‍ത്തുകയായിരുന്നെന്നും ദീപ പറയുന്നു. അതേ സമയം ദീപ മര്‍ദ്ദിച്ചെന്നാരോപിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ കോട്ടയം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Advertisement