വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിരാഹാര സമരം നടത്തിവന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് എം.എല്‍.എയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബിജിമോളുടെ ആരോഗ്യനില വഷളായതായി മെഡിക്കല്‍ സംഘം രാവിലെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് നേരത്തെ ബിജിമോളെ  അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ബിജിമോളുടെ നിരാഹാരസമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. വണ്ടിപ്പെരിയാറില്‍ ചപ്പാത്തിലെ സമരവേദിയിലായിരുന്നു അഞ്ച് ദിവസമായി ബിജിമോള്‍ നിരാഹാരം നടത്തിവന്നത്.

Malayalam news

Kerala news in English