എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച സംഭവം: ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു; വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു
എഡിറ്റര്‍
Monday 10th July 2017 6:58pm

 

 

കൊച്ചി: പ്രമുഖ യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെയാണ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്തത്.

അറസ്റ്റ് വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.


Also Read: ടി.പി സെന്‍കുമാറിനെതിരായ പരാതിയില്‍ ഡി.ജി.പി നിയമോപദേശം തേടി; കേസെടുക്കാമെന്ന് ലോ ഓഫീസര്‍


രാവിലെ മുതല്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണ്ണായകമായത്.

Advertisement