എഡിറ്റര്‍
എഡിറ്റര്‍
ജന്മദിനം ആഘോഷിച്ചത് തോക്കെടുത്ത്; യുവാവ് പൊലീസ് പിടിയില്‍; വീഡിയോ
എഡിറ്റര്‍
Tuesday 16th May 2017 11:01am

ഹൈദരാബാദ്: തന്റെ ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ യുവാവ് ജയിലിലുമായി. പിസ്റ്റല്‍ ഉപയോഗിച്ച് ആകാശത്തേക്ക് നിരന്തരം വെടിയുതിര്‍ത്ത വീഡിയോ പുറത്തായതിനെത്തുടര്‍ന്നാണ് ഹൈദരാബാദിലെ യുവാവ് അകത്തായത്.


Also read ‘ഉച്ചക്കഞ്ഞിയിലും നമ്പര്‍ വണ്‍ കേരളം’ : ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കേരളത്തിലേത്


ഹൈദരാബാദിലെ ഫലക്നുമ സ്വദേശിയായ മിസ്ര ഇബ്രാഹിമാണ് തന്റെ 22 ാമത്തെ പിറന്നാള്‍ വെടിയുതിര്‍ത്ത് ആഘോഷിച്ചത്. മെയ് അഞ്ചിനായിരുന്നു ഈ പിറന്നാളോഘോഷം. പിസ്റ്റലുപയോഗിച്ച് തുടരെ വെടിയുതിര്‍ക്കുന്ന ദൃശ്യം സുഹൃത്തുക്കളാണ് മൊബൈലില്‍ പകര്‍ത്തിയത്.

ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതും. വീഡിയോ വൈറലായെങ്കിലും അതിര് വിട്ട ആഘോഷത്തിന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.


Dont miss എം.പി ഫണ്ടായി അഞ്ച് കോടി ലഭിച്ചപ്പോള്‍ സുരേഷ് ഗോപി ചിലവിട്ടത് 72 ലക്ഷം; ഒരു രൂപ പോലും ചിലവാക്കാതെ കെ. സോമപ്രസാദ്; എം.പിമാരുടെ ഫണ്ട് വിനിയോഗം ഇങ്ങനെ


സംഭവത്തെ തുടര്‍ന്ന് മിശ്രക്കും തോക്കിന്റെ ഉടമസ്ഥനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈസന്‍സുള്ള തോക്കായിരുന്നെങ്കിലും പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് 1959ലെ ആയുധനിയമ പ്രകാരം കുറ്റകരമാണെന്ന് ഫലക്‌നൂമ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ താജുദ്ദീന്‍ പറഞ്ഞു.

Advertisement