കോല്‍ക്കത്ത: ബംഗാള്‍ ക്രിക്ക്റ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ ബംഗാള്‍ പോലീസ് രംഗത്തെത്തി. മെയ് അഞ്ചിന് നടക്കാനിരിക്കുന്ന കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കളി കാണാനാണ് നഗരം മുഴുവന്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് ക്രമസമാധാന തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കാണിച്ചാണ് പോലീസ് സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കാത്തത്. ബംഗാളിന്റെ പ്രിയങ്കരനായ സൗരവ് ഗാംഗുലി നയിക്കുന്ന കോല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും പൂനെ വാരിയേഴ്‌സും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് മുഴുവനും ഇതിനകം തന്നെ വിറ്റു തീര്‍ന്നിട്ടുണ്ട്. ടിക്കറ്റ് ലഭിക്കാതെ നിരാശരായവര്‍ക്കായി അസോസിയേന്‍ വലിയ സ്‌ക്രീനുകള്‍ സ്ഥാപിക്കാന്‍ തീരുമാനക്കുകയായിരുന്നു. നഗരത്തില്‍ 12 സ്‌ക്രീനുകള്‍ സ്ഥാപിക്കാനായിരുന്നു അസോസിയേഷന്‍ തീരുമാനിച്ചത്.

 

 

 

 

Malayalam News

Kerala News in English