എഡിറ്റര്‍
എഡിറ്റര്‍
അര്‍ധരാത്രി പോലീസ് സമരപ്പന്തല്‍ കത്തിച്ചു; തലശ്ശേരിയില്‍ മാലിന്യ വിരുദ്ധ സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ്ജ്
എഡിറ്റര്‍
Tuesday 20th March 2012 9:55am

തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധസമരപന്തല്‍ പോലീസ് പൊളിച്ചുനീക്കി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി.  50 മാലിന്യവിരുദ്ധ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രണ്ട് മാലിന്യപ്പന്തല്‍ പൊളിച്ചുമാറ്റിയ പോലീസ് അവ തീക്കൊടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് നാലുമണിയോടെയാണ് പൊട്ടിപ്പാലത്തെ സമരപന്തലില്‍ വന്‍ പോലീസ് സന്നാഹവുമായെത്തിയ അധികൃതര്‍ സമരക്കാര്‍ക്ക് നേരെ നടപടിയെടുത്തത്. പിന്നീട് തലശ്ശേരി നഗരസഭയിലെ മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പത് മണിയോടെ 200 ഓളം വരുന്ന നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത സ്ത്രീകളുള്‍പ്പെടെ പ്രതിഷേധ സംഘത്തിലുണ്ട്.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ന്യൂമാഹി പഞ്ചായത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 140 ദിവസമായി ഇവിടെ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് ഉപരോധം തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച സമരക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസ് എറിഞ്ഞുതകര്‍ത്തു. സ്ഥലത്തേക്ക് മാലിന്യവുമായെത്തിയ വാഹനം പ്രതിഷേധക്കാര്‍ കത്തിച്ചിട്ടുണ്ട്.

Malayalam News

Kerala News in ENglish

Advertisement