എഡിറ്റര്‍
എഡിറ്റര്‍
കശ്മീരില്‍ ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി പാക് അതീന കശ്മീരിന്റെ ദേശീയ ഗാനം; വീഡിയോ വൈറലാകുന്നു
എഡിറ്റര്‍
Monday 22nd May 2017 9:47pm

ശ്രീനഗര്‍: കശ്മീരില്‍ ക്രിക്ക്രറ്റ് മാച്ചിനു മുന്നോടിയായി പാക് അതീന കശ്മീരിന്റെ ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പൊലീസ് സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.

പുല്‍വാമ ജില്ലയിലാണ് സംഭവം. ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് മാച്ചിന് മുന്നോടിയായാണ് പാക് അതീന കശ്മീരിന്റെ ഗാനം ആലപിച്ചത്. ഷൈനിംഗ് സ്റ്റാര്‍സ് പാമ്പോറും പുല്‍വാമ ടൈഗേഴ്‌സും തമ്മിലായിരുന്നു മത്സരം. വീഡിയോ വൈറലായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Also Read: ‘ഈ വീട്ടമ്മയ്ക്ക് മുന്നില്‍ എവറസ്റ്റിന് മുന്നിലെന്ന പോലെ തലകുനിക്കുന്നു’; അഞ്ച് ദിവസത്തിനിടെ രണ്ട് വട്ടം എവറസ്റ്റിനെ കീഴടക്കിയ വീട്ടമ്മയ്ക്ക് മഞ്ജു വാര്യരുടെ അഭിവാദ്യം


കശ്മീരിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ ഡിഗ്രി കോളേജിനു സമീപത്തായാണ് മത്സരം നടന്ന സ്റ്റേഡിയം നിലനില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

രണ്ട് മാസം മുമ്പ് താരങ്ങള്‍ സമാനമായ രീതിയില്‍ പാക് ദേശീയ ടീം ജെഴ്‌സിയണിഞ്ഞും പാകിസ്താന്റെ ദേശീയഗാനം ആലപിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതിഷേധവുമായി പലരും രംഗത്തെത്തിയിരുന്നു.

Advertisement