തിരുവനന്തപുരം: കവിതയുടെ കാല്‍നൂറ്റാണ്ടിലൂടെ മലയാളത്തെ സമ്പുഷ്ടമാക്കിയ കവി കുരീപ്പുഴ ശ്രീകുമാറിന് നഗരം കായ്ക്കുലകള്‍ സമ്മാനിച്ച് കാവ്യാദരമൊരുക്കി. ജീവിതഗന്ധികളായ കവിതകളിലൂടെ കാവ്യലോകത്തെ നിരന്തരം നവീകരിക്കുന്ന കവിക്ക് ഉചിതവും വ്യത്യസ്തവുമായ ആദരമായിതു മാറി.

സെന്റര്‍ ഫോര്‍ ഫിലിം ജെന്റര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് ആദരം നടന്നത്. കെ.ജി സൂരജിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ എന്‍.പി ചന്ദ്രശേഖരന്‍, ഡോ: എം. രാജീവ് കുമാര്‍, സന്തോഷ് വില്‍സണ്‍, ഡോ: മായ, സിത്താര.എസ്, വി.എസ് ബിന്ദു എന്നിവര്‍ പങ്കെടുത്തു. അനില്‍ കുരിയാത്തി സ്വാഗതവും രാംകുമാര്‍ നന്ദിയും പറഞ്ഞു.