പി എന്‍ ബി ഭവനവായ്പാ നിരക്ക് കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 18th August 2010, 3:48 pm
ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് (പി എന്‍ ബി) ഭവനവായ്പാ നിരക്ക് കുറച്ചു. ഉല്വസകാലം കണക്കിലെടുത്താണ് നിരക്ക് 8.5 ശതമാനമായി കുറച്ചിരിക്കുന്നത്. 50 ലക്ഷം വരെയുള്ള ഭവന വായ്പ്പകള്ക്കായിരിക്കും ഈ പലിശനിരക്ക് ബാധകമാവുക. ആഗസ്റ്റ് 20 മുതല്‍ ഡിസംബര്‍ 31 വരെയാണ് പുതിയ വായ്പാനിരക്കിന്റെ കാലാവധി.
നിലവില്‍ 30 ലക്ഷം വരെയുള്ള ഭവനവായ്പ്പകള്‍ക്ക് 9.25 ശതമാനമായിരുന്നു പലിശനിരക്ക്. 5 വര്‍ഷത്തേക്കായിരുന്നു ഭവനവായ്പ്പാ കാലാവധി. വായ്പ്പാനിരക്ക് കുറച്ചത് കൂടുതല്‍ ആളുകളെ ഭവന വായ്പ്പയെടുക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് പി എന്‍ ബി പ്രതീക്ഷിക്കുന്നത്.
